തിരുവനന്തപുരം (www.evisionnews.in): വിവിധ ആവശ്യങ്ങളുന്നയിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. വ്യാഴാഴ്ച രാവിലെ 11മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ച സെക്രട്ടറിയേറ്റ് പരിസരത്ത് സമാപിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അവകാശപത്രിക സമര്‍പ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷ്റഫലി, ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ്, സംസ്ഥാന ഭാരവാഹികളായ എംകെ അഫ്സല് റഹ്്മാന്‍, ആരിഫ് കരമന, സി.കെ അഹമ്മദലി, അസീസ് കളത്തൂര്‍, മാടാല മുഹമ്മദലി, ശമീര്‍ എടിയാറ്റില്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ റൗഫ് ബായിക്കര, മിസ്ഹബ് ചേരൂര്‍, ടി.പി ആരിഫ്, ഹാശിം ബംബ്രാണി, ഉസാം പള്ളങ്കോട്, ശറഫൂദ്ദീന് പിലാക്കല്‍, ശമീര്‍ പാലേരി, ശാക്കിര്‍ അഡൂര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Keywords: Kasaragod-news-muslim-league-secretariat-march-msf-vaka-in-trvdm
Post a Comment
0 Comments