ന്യൂഡല്‍ഹി:(www.evisionnews.in) പുരുഷന്മാരുടെ വിവാഹപ്രായം 18 വയസ്സാക്കി കുറക്കണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദ്ദേശം. നിലവില്‍ പുരുഷന്മാര്‍ക്ക് 21 വയസ്സും സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സുമാണ്. മുസ്ലീം-ക്രിസ്ത്യന്‍ വിവാഹ നിയമങ്ങളിലും സമിതി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടിട്ടുണ്ട്.
മുസ്ലീം വിഭാഗങ്ങളുടെ ഇടയില്‍ തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ഉപേക്ഷിക്കണം. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ വിവാഹമോചന പരിധി ഒരു വര്‍ഷമായി കുറക്കണം. നിലവില്‍ രണ്ടുവര്‍ഷമാണ് കാലാവധി.
സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനു മുന്നോടിയായുള്ള നോട്ടീസ് കാലയളവ് 30 ദിവസത്തില്‍ നിന്നും ഏഴുദിവസമായി കുറക്കണം. ശൈശവ വിവാഹ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
keywords :marriage-Muslim-Christian-age-divorce
Post a Comment
0 Comments