തിരുവനന്തപുരം :(www.evisionnews.in)മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലെ ഗതാഗത കുരുക്ക് ശാശ്വതമായി പരിഹരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എം മാണി.നിയമസഭയില്‍ പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി കെ.എം.മാണി.
മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ ഗതാഗത കുരുക്ക് കാരണം യാത്രക്കാര്‍ക്കാര്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ഗുരുതരാവസ്ഥയിലുളള രോഗികളെ മംഗലാപുരത്തെ ആശുപത്രിയില്‍ ഏഥാസമയം എത്തിക്കാൻ കഴിയാത്തതുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടായിരുന്നു സബ്മിഷന്‍.
സംയോജിത ചെക്ക് പോസ്റ്റിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ഹൈവെയോട് ചേര്‍ന്ന ഭാഗം ചരക്ക് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഏരിയയായി ഉപയോഗിക്കുന്ന പ്രവര്‍ത്തനം ഉടനെ പൂര്‍ത്തിയാക്കുമെന്നും ഗതാഗതകുരുക്കിന് കാരണമാകുന്ന വേ ബ്രിഡ്ജ് ചെക്ക് പോസ്റ്റ് നിര്‍മ്മാണത്തിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് സ്ഥാപിക്കുന്നതിന് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സംയോജിത ചെക്ക് പോസ്റ്റ് നിര്‍മ്മാണത്തിനായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
keywords :manjeshwar-check post-traffic-block-km mani-pb abdul razzack-mla
keywords :manjeshwar-check post-traffic-block-km mani-pb abdul razzack-mla
Post a Comment
0 Comments