പൂത്തൂര്‍ (www.evisionnews.in): കര്‍ണ്ണാടക പുത്തൂര്‍ പുഴയില്‍ പതിനഞ്ചുകാരനെ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് കാണാതായി. കര്‍ണ്ണാടക പുത്തൂരിലെ താമസക്കാരനായ റസാഖ് -റുബീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഫിയാണ് ഒഴുക്കില്‍പെട്ടത്.
പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ടത്. മുഹമ്മദ് റാഫിയെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. അതിനിടെ ഇന്ന് രാവിലെ മഞ്ചേശ്വരം ഭാഗത്ത് മൃതദേഹം കരക്കടിഞ്ഞതായുള്ള അഭ്യൂഹത്തെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തി. അണക്കെട്ടിന് സമീപം കാക്കകള്‍ കൂട്ടത്തോടെ എത്തിയതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. നേരത്തെ ഉപ്പളയില്‍ താമസിച്ചിരുന്ന ഇവര്‍ ഒരു വര്‍ഷം മുമ്പാണ് പുത്തൂരിലേക്ക് താമസം മാറിയത്.
Keywords: Karnaaka-news-uppala-missing-in-rever
Post a Comment
0 Comments