Type Here to Get Search Results !

Bottom Ad

യതീംഖാനയില്‍ ഇഫ്താര്‍ ഒരുക്കി എം.ഇ.എസ്. യൂത്ത് വിംഗ് മാതൃകയായി

evisionnews

കാസര്‍കോട് : ആലംപാടി ഓര്‍ഫനേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് എം.ഇ.എസ്.
യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. യതീംഖാന ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമം യതീംഖാന കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് മുബാറക് ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. മുദരിസ് ബേക്കല്‍ അഹമ്മദ് ഫൈസി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ എബി കുട്ടിയാനം, മനാഫ് എടനീര്‍, വ്യവസായി പി.ബി. അഷ്‌റഫ്, എന്‍.ബി.എന്‍. സെമീര്‍, പി.ബി. ഫക്രുദ്ദീന്‍, സാദിഖ് മുബാറക്ക്, മുര്‍ഷിദ് മുഹമ്മദ്, ഖാദര്‍ കരിപ്പൊടി, ഷാനിഫ് നെല്ലിക്കട്ട, മുനവ്വര്‍ സാഹിദ്, അജ്മല്‍ മിര്‍ഷാന്‍, ജീലാനി ആലംപാടി, അഫ്‌സല്‍ ബേവിഞ്ച പ്രസംഗിച്ചു. റാഫി അഡൂര്‍ നന്ദിയും പറഞ്ഞു.

Keywords :MES-youthwing-orphanage-ifthar meet

Post a Comment

0 Comments

Top Post Ad

Below Post Ad