അഗര്‍ത്തല:(www.evisionnews.in) മുംബൈ സ്‌ഫോടനപരമ്പര കേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തവര്‍ തീവ്രവാദികളായി മാറാന്‍ സാധ്യതയുള്ളവരാണെന്ന വിവാദപരാമര്‍ശവുമായി ത്രിപുര ഗവര്‍ണര്‍ തഗത റോയ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഖബറടക്ക ചടങ്ങിന് എത്തിയവരെ ഇന്റലിജന്‍സ് നിരീക്ഷിക്കണം. ചടങ്ങില്‍ സന്നിഹിതരായവരില്‍ മേമന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഒഴികെയുള്ളവര്‍ തീവ്രവാദികളാകാന്‍ എല്ലാ സാധ്യതയുള്ളവരാണ്.
ട്വീറ്റര്‍ വിവാദമായതോടെ ഗവര്‍ണര്‍ വിശദീകരണവുമായി രംഗത്തുവന്നു. രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് താന്‍ പങ്കുവെച്ചത്. സംസ്ഥാനത്തിന്റെ സുരക്ഷയില്‍ ഗവര്‍ണര്‍ ആശങ്കപ്പെട്ടേ മതിയാകൂ. യാക്കൂബിന്റെ ഖബറടക്കത്തില്‍ പങ്കെടുത്ത് അനുശോചിക്കുന്നവരെ നിരീക്ഷിക്കുന്നത് തീവ്രവാദം തടയാന്‍ സഹായിക്കും. പൊതുതാത്പര്യമുള്ള കാര്യങ്ങള്‍ പൊതുജനം മുമ്പാകെ അവതരിപ്പിക്കേണ്ടത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും തഗത റോയ് പറഞ്ഞു.
keywords:memon-capital-punishment-terrorism-thripura-governor
keywords:memon-capital-punishment-terrorism-thripura-governor
Post a Comment
0 Comments