Type Here to Get Search Results !

Bottom Ad

മേമനെ തൂക്കിലേറ്റാന്‍ ഇത്ര ധൃതി എന്തിനായിരുന്നു

-ജോ
evisionnews

ആദ്യമേ എഴുതിതയ്യാറാക്കിയ ഒരു തിരക്കഥ പോലെയായിരുന്നു മേമന്റെ വധശിക്ഷ നടപ്പിലാക്കിയത്.

1933ലെ മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ടാണ് യാക്കൂബ് മേമനെ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്.മാര്‍ച്ച് 12ാം തിയതി നടന്ന് 13 സ്‌ഫോടനങ്ങളില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സ്‌ഫോടനത്തിന് ശേഷം യാക്കൂബ് മേമനും കുടുംബവും പാകിസ്ഥാനിലേക്ക് കടന്നു.പിന്നീട് സിബിഐയുടെ അഭ്യര്‍ത്ഥന പ്രകാരം തിരിച്ച് വന്ന് കീഴടങ്ങിയതാണെന്നും അല്ല നേപ്പാളില്‍ നിന്ന് അറസ്റ്റ് ചെയ്തതാണെന്ന രണ്ട് ഭാഷ്യങ്ങള്‍ നിലനില്‍ക്കുന്നു.കേസില്‍ മേമനെ മാപ്പു സാക്ഷിയാക്കാമെന്ന് സിബഐ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.പിന്നീട് കേസന്വേഷിച്ച സംഘത്തിലെ ഒരു ഉന്നത ഉദ്യാഗസ്ഥന്‍ അത് ശരിവെയ്ക്കുകയും ചെയ്തു.എന്നാല്‍ എല്ലാം തകിടം മറിയുകയായിരുന്നു.2013 മാര്‍ച്ച് 11ന് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ 11 പ്രതികളില്‍ 10 പേര്‍ക്ക് വധശിക്ഷ ഇളവ് ചെയ്ത് ജീവ പര്യന്തമാക്കി.എന്നാല്‍ മേമന്റെ ഹര്‍ജി തള്ളപ്പെട്ടു.

വധിക്കപ്പെടുമ്പോള്‍ മേമന്‍ 22 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയിരുന്നു.അറിയപ്പെടുന്ന ഒരു ചാര്‍ട്ടേഡ് അക്കൗണ്ടറായിരുന്നു മേമന്‍.ഈ കാലയളവില്‍ ജയിലില്‍ വെച്ച് ഇംഗ്ലീഷിലും പൊളിറ്റിക്കല്‍ സയന്‍സിലും അദ്ദേഹം മാസ്റ്റര്‍ ഡിഗ്രി നേടി.നമ്മുടെ നാട്ടിലെ പരമാവധി ശിക്ഷകളില്‍ ഒന്നാ ജീവപര്യന്തം പോലും 14 വര്‍ഷമാണ്.അങ്ങനയെങ്കില്‍ മേമന്‍ അനുഭവിച്ച ഈ 22 വര്‍ഷത്തെ ജയില്‍വാസം ഏത് ഗണത്തില്‍പെടുത്താം.

യാക്കൂബ് മേമന്‍ കുറ്റവാളിയാണെന്ന 'കാരണത്തിനാണ്' തൂക്കുകയര്‍ ലഭിച്ചത്.പക്ഷെ 1993 ബോംബൈ കലാപത്തില്‍ 2500 പേരെ കൊലപ്പെടുത്തിയവര്‍ക്ക് ഒരു വിചാരണയും നേരിടേണ്ടി വന്നില്ല.ശ്രീകൃഷ്ണ കമ്മീഷന്റെ തെളിവുകള്‍ക്ക് പുല്ലുവിലപോലും ലഭിച്ചില്ല.അവരെ നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയും ഭരണകൂടവും യാത്രയാക്കിയത് ഔദ്യോഗിക ബഹുമതികള്‍ നല്‍കി,ആചാര വെടി മുഴക്കിയാണ്.

22 വര്‍ഷങ്ങള്‍ക്ക് മുമ്പ് യാക്കൂബിനോട് സഹോദരന്‍ ടൈഗര്‍ യാക്കൂബ് പറഞ്ഞിരുന്നു.' നീ ഇന്ത്യയിലേക്ക് പോകുന്നത് ഗാന്ധിയന്‍ ആയിട്ടാണ്.പക്ഷെ അവര്‍ നിന്നെ ഗോഡ്‌സെയെ പോലെ തൂക്കികൊല്ലും'. അതിന് യാക്കൂബ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.' കാലം നിന്റെ നിഗമനം തെറ്റാണെന്ന് തെളിയിക്കും'. എന്നാല്‍ 22 വര്‍ഷത്തിന് ശേഷം നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഗൈഗറിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കി.

ഇവിടെത്തെ നീതിന്യായ വ്യവസ്ഥയോ ഭരണകൂടമോ തെറ്റാണെന്നോ ശരിയാണെന്നോ അഭിപ്രായപ്പെടുന്നില്ല.എന്നാല്‍ മേമന്‍ ബാക്കിയാക്കിയ ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്.ദേശീയ രാഷ്ട്രീയത്തിലെ നേതാക്കളും മുന്‍ നീതിന്യായ വ്യവസ്ഥയിലെ ഉന്നതരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും മേമന് വേണ്ടി ശബ്ദിച്ചു.എന്നാല്‍ ലോകത്തിലെ തന്നെ മികച്ച നീതിന്യായ വ്യവസ്ഥയുള്ള നമ്മുടെ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങള്‍ക്ക് ആ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ല.

മേമന്റെ ജനനദിവസം, ഇനി മുതല്‍ അദ്ദേഹത്തിന്റെ മരണദിവസം കൂടിയാണ്.ഇതില്‍ ഒരു ക്രൂരമായ തമാശയുണ്ടോ?എന്ത് കൊണ്ടാണ് ഈ ദിവസം തന്നെ അദ്ദേഹത്തിന് കഴുമരം കയറേണ്ടി വന്നത്.ലോകം മുഴുവനും കണ്ണീരോടെ ഒരു മനുഷ്യന്,നമ്മുടെ എപിജിയ്ക്ക് യാത്രമൊഴി നല്‍കുമ്പോഴും ഇത്ര ധൃതിപ്പെട്ട് മേമനെ വ്യക്തിയെ തൂക്കിലേറ്റന്‍ മാത്രം എന്താണ് നമ്മുടെ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

Keywords: meman-death-a-review

Post a Comment

0 Comments

Top Post Ad

Below Post Ad