മേല്‍പ്പറമ്പ്: (www.evisionnews.in) കെഎസ്ഡിപിയുടെ പതിനഞ്ചടിയിലേറെ താഴ്ച്ചയുള്ള ഓഴുചാലില് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥി മേല്‍പ്പറമ്പിലെ അനസ് യാസറി (12)നാണ് പരിക്കേറ്റത്. സഹോദരനോടൊപ്പം റോഡരികിലൂടെ നടക്കുകയായിരുന്ന അനസ് അതുവഴി വന്ന വാഹനത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കവെ കാല്‍വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നു.
ഇരുമ്പുകമ്പികള്‍ തള്ളിനിന്ന് അപകടാവസ്ഥയിലുള്ള കുഴിയില്‍ വീണ കുട്ടിയുടെ ദേഹത്ത് ഭാഗ്യം കൊണ്ടാണ് കമ്പികള്‍ തുളച്ചു കയറാതിരുന്നത്. അപകടം കണ്ട സഹോദരന് പരിസരവാസികളെ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് വെള്ളം നിറഞ്ഞ ഓഴുചാലില്നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. അനസിനെ ഗുരുതര പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിനോട് അരികു ചേര്‍ന്ന് കെഎസ്ഡിപി നിര്‍മ്മിക്കുന്ന ഓവുചാല്‍ പണി തീര്‍ത്ത് സ്ലാബ് മൂടാത്തത് കൊണ്ടു തന്നെ ഈ മേഖലയില്‍ അപകടഭീഷണി വര്‍ധിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇതുവഴി സഞ്ചരിക്കുകയായിരുന്ന ഒരു കാര്‍ കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.
keywords:melparamb-oovuchal-7th-class-inchury
Post a Comment
0 Comments