ദില്ലി: (www.evisionnews.in) അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെന്ന് കരുതി വിശ്വാസം ഇല്ലാതാകില്ല. ഇതൊരു ചെറിയ വിഷയം മാത്രമാണ് ഗൗരവമാക്കേണ്ട വിഷയമല്ല സുപ്രീകോടതി നിരീക്ഷിച്ചു. ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ സിബിഎസ്ഇക്ക് അധികാരമുണ്ട്. കോപ്പിയടിയുള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ നടന്നതിനെ തുടര്‍ന്നാണ് ശിരോവസ്ത്രത്തിനു വിലക്കേര്‍പ്പെടുത്തിയത്. റദ്ദാക്കിയ പരീക്ഷ നാളെ വീണ്ടും നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച വിധി വന്നത്.
ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചാണ് വിവാദ വിഷയത്തില്‍ നല്‍കിയ ഹര്‍ജി തള്ളിയത്
പത്ത് മണിക്കു നടക്കുന്ന പരീക്ഷയ്ക്ക് രാവിലെ ഏഴര മുതല്‍ പരീക്ഷാ ഹാളിലെത്താം. ഒമ്പതരയ്ക്കുശേഷം പ്രവേശനം അനുവദിക്കില്ല. ശിരോവസ്ത്രം പോലുള്ള ധരിച്ചെത്തുന്നവര്‍ അരമണിക്കൂര്‍ മുമ്പായി ഹാളിലെത്തണമെന്ന് മാത്രം. ഇവര്‍ക്കായി കര്‍ശന ദേഹപരിശോധനയുണ്ടാകും.
ചെവിയില്‍ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും ടോര്‍ച്ച് ഉപയോഗിച്ച് പരിശോധിക്കും. വാച്ചുകളോ പേനകളോ കൊണ്ടുവരേണ്ടകാര്യമില്ല. എല്ലാ ഹാളുകളിലും ക്ലോക്കുകള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള പേനകളും വിതരണം ചെയ്യും. 6,32,000 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരീക്ഷ. വിശ്വാസത്തെ വിലക്കുന്ന രീതിയില്‍ വസ്ത്രങ്ങള്‍ക്ക് നിരോധനമില്ലെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. എന്നാല്‍ ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ പരീക്ഷാ ഹാളില്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പുണ്ട്.
keywords:medical-entrance-exam-sheerovasthram-cort-order
Post a Comment
0 Comments