പ്രേമം എന്ന സിനിമയിൽ സെലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഡോണ സെബാസ്റ്റ്യൻ ദിലീപിന്റെ നായികയാവുന്നു. (www.evisionnews.in)സിദ്ധിഖ്-ലാൽ ചേർന്നൊരുക്കുന്ന കിംഗ് ലയർ എന്ന സിനിമയിലാണ് മഡോണ നായികയാവുന്നത്. സിദ്ദിഖ് രചനയും ലാൽ സംവിധാനവും ചെയ്യുന്ന സിനിമ സത്യനാരായണൻ എന്ന നുണയനായ യുവാവിന്റെ കഥയാണ് പറയുന്നത്.
ചിത്രത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെയാണ് മഡോണ അവതരിപ്പിക്കുന്നത്. പുതുതലമുറയുടെ പ്രതീകമാണ് അഞ്ജലി എന്ന കഥാപാത്രം. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്ന് മഡോണ പറഞ്ഞു.(www.evisionnews.in) ചിത്രത്തിന്റെ നിർമാതാവ് ഔസേപ്പച്ചൻ വാളക്കുഴയാണ് ഈ വേഷവുമായി മഡോണയെ സമീപിച്ചത്. കഥ കേട്ട് ഇഷ്ടമായതിനാൽ അഭിനയിക്കാൻ സമ്മതം മൂളുകയായിരുന്നു എന്ന് മഡോണ വെളിപ്പെടുത്തി. ദിലീപിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ താൻ ആവേശഭരിതയാണെന്ന് മഡോണ കൂട്ടിച്ചേർത്തു.
വിജയ് സേതുപതി നായകനാവുന്ന സൂതുകാവും എന്ന തമിഴ് സിനിമയിലാണ് മഡോണ ഇതിനു മുന്പ് അഭിനയിച്ചത്.
ലാൽ, ആശ ശരത്, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് കിംഗ് ലയറിലെ മറ്റു താരങ്ങൾ, സെപ്തംബർ 16ന് ഷൂട്ടിംഗ് തുടങ്ങും. ബാങ്കോക്കിലും ഷൂട്ടിംഗ് നടക്കും. ക്രിസ്മസിന് ചിത്രം തീയേറ്ററുകളിലെത്തും.
keywords : madona-dileep-premam-theater-christian-shooting-bankok-cinema-thamiz-actress
Post a Comment
0 Comments