Type Here to Get Search Results !

Bottom Ad

മോദി സന്ദർശിക്കാത്ത രാജ്യമേത്? പ്രധാനമന്ത്രിയെ പരിഹസിച്ച് ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയിൽ ചോദ്യം

evisionnews

കൊച്ചി:(www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളെ പരോക്ഷമായി പരിഹസിച്ച് ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയിൽ ചോദ്യം. ചോദ്യപേപ്പറിലെ ആറാമത്തെ ചോദ്യമായാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളെക്കുറിച്ചുള്ളത്.യുഎസ്എ, ഓസ്ട്രേലിയ, ബ്രിട്ടൻ, ദക്ഷിണ കൊറിയ എന്നിങ്ങനെ നാല് ഒാപ്ഷനുകളാണ് നൽകിയത്.

അഞ്ച് കേന്ദ്രങ്ങളിലായി മുപ്പതിനായിരത്തിലധികം ഉദ്യോഗാർഥികളാണ് ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷ എഴുതിയത്.


രാജ്യത്തില്ലാത്ത രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന് മോദിയെ പരിഹസിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പതിവായി ഉപയോഗിക്കാറുള്ള പ്രയോഗമാണ്. നവമാധ്യമങ്ങളിൽ പ്രധാനമന്ത്രി ഏറ്റവുമധികം പരിഹസിക്കപ്പെടുന്നതും ഇക്കാര്യത്തിൽ തന്നെ. ഇത്തരം ആക്ഷേപങ്ങളുടെ ചുവടുപിടിച്ചാണ് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നീതിപീഠത്തിലെ അസിസ്റ്റന്റ് ജോലിക്ക് ചോദ്യം ചോദിച്ചത്.


പരീക്ഷയിലെ ഏറ്റവും വിഷമമേറിയ ചോദ്യം എന്ന നിലയിൽ ചില ഉദ്യോഗാർഥികളാണ് മോദിയുടെ വിദേശപര്യടനം പരാമർശിക്കുന്ന ചോദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. എൽബിഎസിനെയാണ് പരീക്ഷാ നടത്തിപ്പ് ഏൽപ്പിച്ചിരുന്നത്.

keywords :modi-high-court-assistant-exam-question

Post a Comment

0 Comments

Top Post Ad

Below Post Ad