Type Here to Get Search Results !

Bottom Ad

മെഡിക്കൽ കോളേജ്; മുഖ്യ മന്ത്രി കള്ളം പറയുന്നു വെൽഫെയർ പാർട്ടി

evisionnews

കാസർകോട് :(www.evisionnews.in) മെഡിക്കൽ കോളേജ് തറക്കല്ലിടൽ മുഖ്യമന്ത്രിയും ഭരണ കക്ഷികളും വൻ ആഘോഷമാക്കി നടത്തിയിട്ട് വർഷം കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് പ്രാരംഭ നടപടികൾ പോലും നടക്കാതെ മുടങ്ങിക്കിടക്കുകയാണ്. പച്ചക്കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയെ താങ്ങി നിർത്തുന്ന ഭരണ കക്ഷി എം.എൽ. എ. മാർക്കും ഈ വിഷയത്തിൽ എന്തുണ്ട് നിലപാട് എന്നറിയാൻ താൽപര്യമുണ്ടെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. എൻഡോ സൾഫാൻ ദുരിതം അനുഭവിക്കുന്ന ജില്ലക്ക് പ്രത്യേക പരിഗണന ഉണ്ടാവുമെന്ന് പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മുഖ്യ മന്ത്രി . മെഡിക്കൽ കോളേജ് വിഷയത്തിൽ വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ സി.എച്ച് മുത്തലിബ് അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണൻ, ഹമീദ് കക്കണ്ടം, മുഹമ്മദ്‌ വടക്കേക്കര, അബ്ദുല്ലത്തീഫ് കുമ്പള തുടങ്ങിയവർ സംസാരിച്ചു.ജില്ല ജനറൽ സെക്രെട്ടറി അംബൂഞ്ഞി തലക്കളായ് സ്വാഗതവും പി.കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.

keywords :medical-college-cheif-minister-lying

Post a Comment

0 Comments

Top Post Ad

Below Post Ad