കാസർകോട് :(www.evisionnews.in)ജില്ലക്കനുവദിച്ച മെഡിക്കൽ കോളേജിന്റെ നിർമാണം ഇനിയും തുടങ്ങാത്തത് വരാനിരിക്കുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മുഖ്യ തെരെഞ്ഞെടുപ്പ് വിഷയമായി ഉയർത്തി കൊണ്ട് വരുമെന്ന് വെൽഫെയർപാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി പറഞ്ഞു.ഇ വിഷൻ ന്യുസിന്റെ വോട്സ്അപ് ഇലക്ഷൻ ചാറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡോ സൾഫാൻ ദുരിതം അനുഭവിക്കുന്ന കാസർകോടിനോട് ആരോഗ്യ മേഖലയിൽ കടുത്ത അവഗണനയാണ് സർക്കാർ തുടരുന്നത്.പ്രാദേശിക തലത്തിൽ യോജിക്കാവുന്ന മതേതര കക്ഷികളുമായും സന്നദ്ധ സംഘടനകളുമായും യോജിച്ചു തെരെഞ്ഞെടുപ്പിനെ നേരിടും.
വർഗീയ കക്ഷികളുമായി ഒരു നിലക്കും യോജിച്ചു പ്രവർത്തിക്കില്ല. ബിജെപി,എസ്ഡിപിഐ പോലുള്ള രാഷ്ട്രീയ കക്ഷികളുമായി ഒരു തലത്തിലും സഹകരിക്കില്ല.വെൽഫെയർപാർട്ടിയുടെ രൂപീകരണത്തിന് ശേഷം നടക്കുന്ന തദ്ദേശ സ്വയം ഭരണതെരെഞ്ഞെടുപ്പിൽ പഞ്ചായത്ത് രാജ് പൂർണതയ്ക്ക് ജനപക്ഷ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയർത്തി മികച്ച നേട്ടമുണ്ടാക്കാൻ പാർട്ടി ശ്രമിക്കുമെന്ന് അമ്പുഞ്ഞി പറഞ്ഞു.ജില്ലയിൽ 10233 ഭൂരഹിതർ ഒന്നാം ഘട്ടത്തിൽ ഉണ്ട്,ഇവർക്ക് വാസയോഗ്യമായ ഭൂമി ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപെട്ടിട്ടുണ്ട്.ഇവരുടെ പ്രശ്നങ്ങൾ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വെൽഫെയർപാർട്ടി ഉയർത്തികൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു .
keywords : kasargod-election-evison-new-discuss-medical-college-issue-welfare-party
Post a Comment
0 Comments