കാനഡ (www.evisionnews.in): പ്രിയതമയ്ക്ക് വിവാഹസമ്മാനമായി ഹിന്ദി റൊമാന്റിക് ഗാനമാലപിച്ച് കനേഡിയന്‍ വരന്. ഇന്ത്യക്കാരി സിമ്രാന് മല്‍ഹോത്രയ്ക്ക് വേണ്ടി വിവാഹ വേദിയില്‍വെച്ച് കനേഡിയന്‍ പൗരന് ഫ്രാങ്ക് ഗ്രിഗറി സ്വന്തമായി പാടിയ ആഷികി 2 ലെ വന്‍ ഹിറ്റായി മാറിയ 'തും ഹി ഹോ' എന്ന പാട്ടാണ് യൂട്യൂബില്‍ വൈറലായിരിക്കുന്നത്.
കാനഡയില്‍ നടന്ന ഇവരുടെ ക്രിസ്ത്യന്സിഖ് വിവാഹവേളയില്‍ ഹിന്ദി റൊമാന്റിക് പാട്ടു പാടി ഗ്രിഗറി തന്റെ വധുവിനെ മാത്രമല്ല ചടങ്ങിനെത്തിയ എല്ലാവരേയുമാണ് ഞെട്ടിച്ചത്. ഹിന്ദി സൂപ്പര്‍ഹിറ്റ് സിനിമയായ ആഷികി 2 ലെ വന്‍ ഹിറ്റായി മാറിയ 'തും ഹി ഹോ' എന്ന പാട്ടാണ് ഗ്രിഗറി വിവാഹവേദിയില്‍ സ്വന്തം വധുവിനായി ആലപിച്ചത്. വരികളോ അക്ഷരമോ തെറ്റാതെ വരുത്താതെ ആര്‍ദ്രമായി ഗ്രിഗറി പാടിയപ്പോള്‍ സന്തോഷം കൊണ്ട് വിതുമ്പാതിരിക്കാന്‍ സിമ്രാന് കഴിഞ്ഞില്ല. പിയാനയില്‍ വിരലോടിച്ചായിരുന്നു പാട്ട്. പ്രിയതമയ്ക്ക് അവിസ്മരണീയ നിമിഷം സമ്മാനിക്കാനായി ആറാഴ്ചയാണ് ഫ്രാങ്ക് ഗ്രിഗറി പരിശീലിച്ചത്.
Keywords: Kasaragod-news-frank-news-marriage-song-kanedian
Post a Comment
0 Comments