Type Here to Get Search Results !

Bottom Ad

മാങ്ങാട്ട് ക്ഷേത്രം അശുദ്ധമാക്കിയ കേസ്; പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായി വിവരം

ഉദുമ (www.evisionnews.in); മാങ്ങാട്ട് ക്ഷേത്രം അശുദ്ധമാക്കിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ ഗള്‍ഫിലേക്ക് കടന്നതായി വിവരം. മേല്‍പ്പറമ്പ് സ്വദേശികളായ മൂന്ന് പേരാണിവര്‍. 

ഒരുമാസം മുമ്പാണ് മാങ്ങാട്ട് സിപിഎം -കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ ആരാധനാലയം അശുദ്ധമാക്കിയ സംഭവം. പ്രദേശത്തെ രാഷ്ട്രീയ സംഘര്‍ഷം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുന്നതിന് വേണ്ടിയുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും ഇവരെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

മാങ്ങാട് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളിലെ ഭൂരിഭാഗം പ്രതികളും ഒളിവിലാണ്. ആരാധനാലയം അശുദ്ധമാക്കിയത് ഉള്‍പ്പെടെയുള്ള സംഘര്‍ഷത്തിന് ഉത്തരവാദി മുസ്ലിം ലീഗാണെന്ന ആരോപണവുമായി അതിനിടെ എസ്ഡിപിഐ രംഗത്തുവന്നു. സംഘര്‍ഷത്തിന് വര്‍ഗീയമുഖം നല്‍കി ചേരിതിരിവുണ്ടാക്കാന്‍ ശ്രമം നടത്തിയത് ലീഗാണെന്നും എസ്ഡിപിഐ ഉദുമ പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.


Keywords; Kasaragod-news-uduma-pravasi-kshethram-ashudham-case-olivil

Post a Comment

0 Comments

Top Post Ad

Below Post Ad