Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയെ പീഢിപ്പിച്ച യുവാവ് പോലീസിനെ തള്ളിയിട്ട് കടന്നു


മംഗലാപുരം: (www.evisionnews.in) പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ച കേസിലെ പ്രതി പോലീസിനെ തള്ളിയിട്ട് കടന്നു.വെള്ളിയാഴ്ച്ച രാത്രി 8.30 മണിയോടെയാണ് സംഭവം.

പീഡനക്കേസിലെ പ്രതിയായ സുരേഷാ(35)ണ് മംഗലാപുരം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബാലകൃഷ്ണ റൈയെ തള്ളി വീഴ്ത്തി രക്ഷപ്പെട്ടത്.അസി.സെഷന്‍സ് ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കിയ ശേഷം തിരിച്ചു വരുമ്പോഴാണ് സുരേഷിന്റെ പരാക്രമം.വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷമാണ് പ്രതിയെ ജഡ്ജിയ്ക്ക് മുമ്പാകെ ഹാജരാക്കിയത്.ഹെഡ്‌കോണ്‍സ്റ്റബിളിന്റെ പരാതിപ്രകാരം മംഗളൂരു ഈസ്റ്റ് പോലീസ് കേസെടുത്ത് പ്രതിയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

Keywords: mangalore-accust-escaped
Tags

Post a Comment

0 Comments

Top Post Ad

Below Post Ad