കാസര്‍കോട് (www.evisionnews.in); എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലേക്ക് പോയ മകനെ കാണാതായതായി പിതാവ് ടൗണ്‍ പോലീസില്‍ പരാതിപ്പെട്ടു. കോളജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും കൂഡ്‌ലു രാംദാസ് നഗറിലെ രാജേന്ദ്രന്‍ നായര്‍ -രാജി ദമ്പതികളുടെ മകനുമായ ആര്‍. കൃഷ്ണരാജിനെ (21)യാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.
സുമാര്‍ 165 സെമി ഉയരമുണ്ട്. ഇരുനിറമാണ്. മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് ഇടതു കാലിന് നേരിയ മുടന്തുണ്ട്. കഴുത്തില്‍ സ്വര്‍ണ ഏലസുണ്ട്. ഫുള്‍കൈ ഷര്‍ട്ടും നീല പാന്റ്‌സുമാണ് വേഷം. കൃഷ്ണ രാജയുടെ മൊബൈല്‍ ഫോണിലെ സിംകാര്‍ഡ് ഊരിയ നിലയിലാണ്. മൊബൈല്‍ നമ്പര്‍ 8281 531 945. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod-man-missing-case-reg-in-town-police
Post a Comment
0 Comments