ന്യൂഡല്‍ഹി:(www.evisionnews.in) ലിബിയയിലെ ഐ.എസ് നിയന്ത്രണ മേഖലയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ നാലു പേരില്‍ രണ്ട് പേരെ വിട്ടയച്ചു. ലക്ഷ്മികാന്ത്, വിജയകുമാര്‍ എന്നിവരെ വിട്ടയച്ചെന്നും മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഗോപീകൃഷ്ണന്‍, ബല്‍റാം എന്നിവരാണ് തടവിലുള്ളത്.
ഒരു വര്‍ഷമായി ട്രിപ്പളിയിലെ സിര്‍ത് സര്‍വകലാശാലയില്‍ അധ്യാപകരായിരുന്ന ഇവര്‍ ഇന്ത്യയിലേക്ക് തിരിക്കുന്നതിനിടെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. രണ്ടുപേര്‍ ഹൈദരാബാദ് സ്വദേശികളും രണ്ട് പേര്‍ കര്‍ണാടകയിലെ ബംഗളൂരു, റയ്ച്ചൂര്‍ സ്വദേശികളുമാണ്.
keywords:libiya-is-kidnaped-indiansn-release
Post a Comment
0 Comments