അഡൂര്‍: (www.evisionnews.in)പള്ളത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ . കുമ്പള അഡീഷണല്‍ എസ്.ഐ. നാരായണ നായക്കിന്റെ മൃതദേഹം എ.എസ്.ഐയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊട്ട്യാടി പാലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്.
അപടകം നടന്ന പള്ളത്തൂര്‍ പാലത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയ കൊട്ട്യാടി പാലത്തിനടുത്തേക്ക് മൂന്ന് കിലോമീറ്ററിലേറെ ദൂരമുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് നാലര മണിക്കാണ് ബൈക്കില്‍ പള്ളത്തൂര്‍ പാലം കടക്കുന്നതിനിടയില്‍ ഒലിച്ചുപോയത്. നാരായണ നായക് ബൈക്കില്‍ പാലം കടക്കുന്നത് ചിലര്‍ കണ്ടിരുന്നു. എന്നാല്‍ പെട്ടെന്ന് അപ്രത്യക്ഷമായതോടെയാണ് ഒലിച്ചുപോയതായി സംശയിച്ചത്. തിരച്ചിലിനിടയില്‍ ഇന്നലെ ഉച്ചയോടെ ബൈക്ക് കണ്ടെത്തിയിരുന്നു. മൂന്ന് ദിവസമായി ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും പൊലീസും നാട്ടുകാരും ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു.
ദേലംപാടി മയ്യള നൂജിബട്ടു സ്വദേശിയാണ് നാരായണ നായക്. അടുത്ത കാലത്ത് മുണ്ടോള്‍ അടുക്കത്ത് പുതിയ വീടു വെച്ച് അവിടെയാണ് താമസം. വെള്ളിയാഴ്ച ദേലംപാടി നൂജിബട്ടുവിലെ തറവാട് വീട്ടില്‍ പോയതായിരുന്നു. തിരിച്ചു വരുമ്പോള്‍ തേങ്ങ ചാക്കിലാക്കി ബൈക്കിന്റെ പിറകിലെ സീറ്റില്‍ കെട്ടിയിരുന്നു. പാലത്തിന് മുകളിലെത്തിയപ്പോള്‍ ബൈക്ക് തെന്നിവീണ് ഒഴുക്കില്‍പെട്ടതായാണ് സംശയിക്കുന്നത്.
അപ്പയ്യ നായകിന്റെയും കമലയുടെയും മകനാണ് നാരായണ നായക്. ഭാര്യ: വേദാവതി. മക്കള്‍: രാജേഷ്, സൗമ്യ, രശ്മി. മരുമകന്‍: അംബരീഷ്. സഹോദരങ്ങള്‍: ബാബു, യമുന, മുത്തക്ക, ഗിരിജ
keywords:kumbala-si-dead-body-kottiyadi-river
Post a Comment
0 Comments