Type Here to Get Search Results !

Bottom Ad

എ. എസ്. ഐ. സുരേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു.

കുമ്പള :(www.evisionnews.in :ദയസ്തംഭനത്തെത്തുടര്‍ന്ന് അന്തരിച്ച കുമ്പള പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.പി സുരേന്ദ്രൻറെ നിര്യാണത്തിൽ മഞ്ചേശ്വരം പ്രസ് ക്ലബ് അനുശോചനം രേഖപെടുത്തി.

അനുശോചന യോഗം മുതിർന്ന മാധ്യമ പ്രവർത്തകൻ ഹർഷാദ് വോർക്കാടി ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ് പ്രസിഡന്റ് അനീസ്‌ ഉപ്പള അധ്യക്ഷത വഹിച്ചു.

ഔദ്യോഗിക ജീവിതത്തിൽ സത്യസന്ധതയും,വ്യക്തി ജീവിതത്തിൽ ബന്ധങ്ങളും നിലനിർത്താൻ ശ്രമിച്ച വ്യക്തിത്വത്തിന്നു ഉടമയായിരുന്നു സുരേന്ദ്രൻ എന്ന് യോഗം അനുശോചിച്ചു.

അബ്‌ദുൽ റഹ്മാൻ ഉദ്യാവർ,ആരിഫ് മച്ചംപാടി,രാജേഷ് ദദ്ദംഗദി,രവി പ്രതാപ് നഗർ,അബ്‌ദുൽ റഹ്മാൻ പാറകട്ട,ജഗദീഷ് പ്രതാപ് നഗർ,ജയൻ മണിയംപാര,രത്തൻ കുമാർ ഹൊസങ്കടി എന്നിവർ സംസാരിച്ചു.

പ്രസ് ക്ലബ് പ്രസിഡന്റ്  സായ് ഭദ്രറായ് സ്വാഗതവും,സലാം വോർക്കാടി നന്ദിയും പറഞ്ഞു.



കുമ്പള :(www.evisionnews.in) ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു മരിച്ച കുമ്പള സ്റ്റേഷനിലെ എ എസ് ഐയും പെരിങ്ങോര്‍ ആലക്കാട് സ്വദേശിയുമായ എം പി സുരേന്ദ്രന്‍(53) ന്റെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പൊതുവേ ജനസമ്മതനായ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് കുമ്പളക്ക് നഷ്ടമായതെന്ന് കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ടി. എൻ രാജപ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. രാമകൃഷ്ണൻ, മണ്ഡലം സെക്രെട്ടറി അബ്ദുല്ലത്തീഫ് കുമ്പള സംസാരിച്ചു. ഇസ്മായീൽ മൂസ സ്വാഗതവും ആരിഫ് മൊഗ്രാൽ നന്ദിയും പറഞ്ഞു.
keywords:kumbala-asi-surendran-condemns-welfare-party

Post a Comment

0 Comments

Top Post Ad

Below Post Ad