Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് വിസതട്ടിപ്പ്; കൊല്ലം സ്വദേശിക്കെതിരെ കേസ്


നീലേശ്വരം: (www.evisionnews.in) വിസ വാഗ്ദാനം ചെയ്ത് നീലേശ്വരത്ത് നിന്നും പണം തട്ടിയതായി പരാതി. സംഭവത്തില്‍ കൊല്ലം സ്വദേശിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം തീര്‍ത്ഥങ്കരയിലെ ഗീതയുടെ പരാതിയില്‍ കൊല്ലത്തെ ദാസിനെതിരെയാണ് കേസ്.

ഗീതയുടെ സഹോദരന്‍ ബിജു, സുഹൃത്ത് വിനോദ് എന്നിവരാണ് തട്ടിപ്പിനിരയായത്. ഷാര്‍ജയില്‍ ജോലി വാഗ്ദാനം ചെയ്ത് പത്രത്തില്‍ പരസ്യം കണ്ട ഇരുവരും വിസയ്ക്കായി ദാസിനെ സമീപിക്കുകയായിരുന്നു. വിസയ്ക്കായി ദാസിന് പലസമയങ്ങളിലായി ഇവര്‍ 90,000 രൂപ നല്‍കിയിരുന്നു.

കഴിഞ്ഞ മാസം 29 ന് ഷാര്‍ജയിലേക്ക് വിസനല്‍കാമെന്ന് പറഞ്ഞ് മംഗളൂരു വിമാനത്താവളത്തിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ എത്തിയപ്പോള്‍ ദാസിനെ കണ്ടെത്താനായില്ല. ഇതോടെയാണ് തട്ടിപ്പിനിരയായതായി ഇവര്‍ക്ക് ബോധ്യപ്പെട്ടത്. നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

keywords : kasragod-neeleshwaram-visa-case-kollam

Post a Comment

0 Comments

Top Post Ad

Below Post Ad