Type Here to Get Search Results !

Bottom Ad

കാസർകോട് ജില്ലയിലെ മുഴൂവൻ റോഡുകളും പരിശോധിക്കണം: വിജിലൻസ് ഡയറക്ടർ

evisionnews

കാസർകോട് :(www.evisionnews.in) കാസർകോട് ജില്ലയിലെ എല്ലാ പൊതുമരാമത്തു റോഡുകളിലും വിശദമായ പരിശോധന നടത്താൻ വിജിലൻസ് ഡയറക്ടർ വിൽസൺ എൻ.പോൾ ഉത്തരവിട്ടു.ഇതിന്റെ അടിസ്ഥാനത്തിൽ കാസർകൊട് വിജിലൻസ് ഇൻസ്പെക്ടർ ഡോ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ റോഡു പരിശോധന ആരംഭിച്ചു.

ഇന്നലെ ജില്ലയിലെ രണ്ടു റോഡുകളിൽ പരിശോധന നടന്നു.ചെർക്കള-പെർള സംസ്ഥാന പാതയിലും പൈവളിഗെ ബായിക്കട്ട റോഡിലുമാണ് പരിശോധന നടന്നത്. ഇതിൽ ചെർക്കള-പെർള റോഡിൽ ക്രമക്കേടുകൾ കണ്ടെത്തിയാണ് സൂചന.

ചെയ്യാത്ത പണിയുടെ പേരിൽ കാഞ്ഞങ്ങാട് പൊതുമരാമത്ത് ഫണ്ട് തട്ടിയെടുത്ത സംഭവം അടുത്തിടെ പുറത്തു വരികുയും എഞ്ചിനീയർമാർക്കും കരാറുകാരനുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് ജില്ലയിലെ എല്ലാ റോഡുകളുടെയും നിർമ്മാണം സംബന്ധിച്ച് അന്വേഷണത്തിനു ഉത്തരവിട്ടത്.

keywords :kasaragod-road-vigilance-case

Post a Comment

0 Comments

Top Post Ad

Below Post Ad