കാസർകോട്:(www.evisionnews.in)ജില്ലയിലെ അതീവ സംഘർഷ ബാധിത പ്രദേശങ്ങൾ കണ്ടെത്തി അടിയന്തര നടപടികൾ സ്വീകരിക്കാനുള്ള ഉദ്യമവുമായി ദ്രുതകർമ്മ സേന (റാപ്പിഡ് ആക്ഷൻ ഫോഴ്സ്) കാസർകോട് എത്തി. കോയമ്പത്തൂരില്‍ നിന്നും എത്തിയ സംഘത്തെ ഡെ.കമാന്റന്റ് എം.ജി നായരും അസി.കമാന്റന്റ് രാജേഷുമാണ് നയിക്കുന്നത്.105 ബറ്റാലിയന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ 45 അംഗ സംഘമാണ് ജില്ലയിലെത്തിയത്. നാല് ദിവസത്തിനുള്ളില്‍ സംഘം ജില്ലയിലെ വിവിധ പ്രശ്ന ബാധിത മേഖലകൾ സന്ദര്‍ശിച്ച് തെളിവെടുക്കം.
ജില്ലയിലെ സംഘര്‍ഷബാധിത മേഖലകളെക്കുറിച്ച് പഠിക്കാനും നക്‌സല്‍-മാവോയിസ്റ്റ് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന സ്ഥലങ്ങളെ കുറിച്ച് നേരിട്ട് കണ്ട് മനസിലാക്കാനുമാണ് സന്ദര്‍ശനം. കാസർകോടിനെ കുറിച്ച് ദ്രുതകര്‍മസേനയ്ക്ക് ലഭ്യമായ വിവരങ്ങളുടെ പക്കലുള്ള വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കും.കഴിഞ്ഞ ദിവസം പനത്തടി പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്തെ റിസർവ് വനത്തിൽ മാവോയിസ്റ്റുകൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് ലോക്കൽ പോലീസ് ഈ വന മേഖല അരിച്ചുപെറുക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ദ്രുതകർമ്മ സേന ജില്ലയിലെത്തിയത്.ഈ സംഘം റാണിപുരം സന്ദർഷിക്കുമെന്നാണ് സൂചന.
പ്രശ്ന ബാധിത മേഖലകളിലെ ജനങ്ങളുമായി സംവദിച്ച് സംഘർഷം ഇല്ലാതാക്കുന്നതിനാണ് സേന മുൻകൈയെടുക്കുന്നത്.ഇതിന് പ്രാദേശിക ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും മത സാമൂദായിക നേതാക്കളുടേയും സഹകരണം ഉറപ്പാക്കും.
വിദ്യാനഗര്‍, കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മധൂര്‍, തളങ്കര സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
ജനപ്രതിനിധികളുമായും ലോക്കല്‍ പോലീസുമായും സമാധാന കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയുമുണ്ടായി. ശനിയാഴ്ച കുമ്പള, മഞ്ചേശ്വരം പരിധിയിലാണ് സന്ദര്‍ശനം. ഞായറാഴ്ച നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. നാലുദിവസത്തെ പര്യടനത്തിന് ശേഷം സംഘം കോയമ്പത്തൂരിലേക്ക് തിരിക്കും.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് എന്നിവരുമായി സംഘം ചര്‍ച്ച നടത്തിയ ശേഷമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. കേരളത്തിന് പുറമെ കൂടാതെ കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, ആന്‍ഡമാന്‍ നിക്കോബാര്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ക്രമസമാധാന ചുമതലയും സേനയ്ക്കുണ്ട്.
keywords :Kasaragod-Rapid action force-raf-visited-Dr.srinivasan ips
Post a Comment
0 Comments