Type Here to Get Search Results !

Bottom Ad

കരിഞ്ചന്തക്കെതിരെ പരിശോധന ശക്തമാക്കുന്നു

evisionnews

കാസർകോട്:(www.evisionnews.in) റംസാന്‍, ഓണം എന്നിവയ്ക്ക് മുന്നോടിയായി ജില്ലയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അനധികൃത കച്ചവടം എന്നിവ കണ്ടെത്തുന്നതിനായി റേഷന്‍ കടകളിലും പൊതു മാര്‍ക്കറ്റുകളിലും എല്‍.പി.ജി വിതരണ കേന്ദ്രങ്ങളിലും സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധനകള്‍ ശക്തമാക്കുന്നു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലയിലെ പൊതുവിതരണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം. വിജയന്‍ നടപടികള്‍ വിശദീകരിച്ചു. റേഷന്‍ കടകളില്‍ നിന്നും അതാതുമാസം അനുവദിക്കുന്ന മുഴുവന്‍ റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ ബില്‍ സഹിതം ചോദിച്ചുവാങ്ങണം. ഇതു സംബന്ധിച്ച പരാതികള്‍ ബില്‍ സഹിതം ജില്ല, താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അറിയിക്കുന്ന മുറയ്ക്ക് ആവശ്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. അനുവദിക്കുന്ന റേഷന്‍ സാധനങ്ങള്‍ മുഴുവന്‍ നല്‍കാത്ത റേഷന്‍കട ലൈസന്‍സികള്‍ക്കെതിരെ മുന്നറിയിപ്പ് കൂടാതെ കടുത്ത ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പൊതുമാര്‍ക്കറ്റ് പരിശോധന ശക്തമാക്കാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെ പൊതുവിതരണ സമ്പ്രദായം സുഗമമാക്കാന്‍ മുഴുവന്‍ കാര്‍ഡുടമകളുടെയും സഹായ സഹകരണങ്ങള്‍ യോഗം അഭ്യര്‍ത്ഥിച്ചു. സീനിയര്‍ സൂപ്രണ്ട് ജോസ്‌മോന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ ശ്രീകുമാര്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരാതികള്‍ അറിയിക്കാനുള്ള ഫോണ്‍് നമ്പറുകള്‍ - താലൂക്ക് സപ്ലൈ ഓഫീസ് കാസര്‍കോട്- 04994 230108, താലൂക്ക് സപ്ലൈ ഓഫീസ് ഹോസ്ദുര്‍ഗ്ഗ് - 04672 204044, ജില്ലാ സപ്ലൈ ഓഫീസ് കാസര്‍കോട്- 04994 255138.

keywords :Kasaragod-market-raid-ration store-supply co

Post a Comment

0 Comments

Top Post Ad

Below Post Ad