Type Here to Get Search Results !

Bottom Ad

കോട്ട ഇടപാട്: ടി.ഒ സൂരജ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ

തിരുവനന്തപുരം (www.evisionnews.in): പുരാതന സ്മാരമകമായ കാസര്‍കോട് കോട്ട വില്‍പ്പന ഇടപാടുമായി ബന്ധപ്പെട്ട് ടി.ഒ സൂരജ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ കൈമാറി. 

വ്യാജരേഖകള്‍ ഉണ്ടാക്കി കയ്യടക്കിയ കോട്ടയിലെ ഭൂമിയില്‍ എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ച് കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കോട്ട ഉള്‍പ്പെടുന്ന 5.41 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി രേഖകള്‍ നിര്‍മിച്ചു സ്വന്തമാക്കിയതായി വെളിപ്പെടുത്തല്‍ ഉണ്ടായതിന്‍രെ അടിസ്ഥാനത്തിലാണ് ഭരണകൂടം ഇടപെട്ട് ബോര്‍ഡ് സ്ഥാപിച്ചത്.

കോട്ടയുടെ ഭാഗമായ ഏക്കര്‍ കണക്കിന് ഭൂമി സിപിഎം നേതാവും മുന്‍ നഗരസഭാ അധ്യക്ഷനുമായ എസ്.ജെ. പ്രസാദ്, കേരള കോണ്‍ഗ്രസ് (എം) നേതാവ് സജി സെബാസ്റ്റ്യന്‍, കൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായര്‍ എന്നിവര്‍ വിലയ്ക്കുവാങ്ങിയ സംഭവത്തില്‍ റവന്യു റജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വ്യക്തമായിരുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്കു നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയതും തുടര്‍ന്നു വില്‍പ്പന നടത്തിയതും നിയമവിരുദ്ധമാണെന്നു 2009ല്‍ കലക്ടര്‍ കണ്ടെത്തിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടായില്ല. തുടര്‍ന്ന് ഭൂമി ഇടപാട് നടന്ന ആധാരങ്ങള്‍ ജില്ലാ കലക്ടര്‍ റദ്ദാക്കുകയായിരുന്നു.



Keywords: Kasaragod-news-to-sooraj-board-dist-collector

Post a Comment

0 Comments

Top Post Ad

Below Post Ad