Type Here to Get Search Results !

Bottom Ad

ഗതാഗത സ്തംഭനങ്ങള്‍ പതിവാകുന്നു നാലുവരിപ്പാതക്ക് മുറവിളി ശക്തം

evisionnews

കെ.പി.എസ് വിദ്യാനഗര്‍
കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ദേശിയ പാതയില്‍ ഗതാഗത സ്തംഭനം രൂക്ഷം.പുതിയ ബസ്റ്റാന്റ് മുതല്‍ ചെര്‍ക്കള വരെയുള്ള റോഡിലാണ് വാഹന ഗതാഗത സ്തംഭനങ്ങള്‍ തുടര്‍ കഥയാവുന്നത്. ഏറെ തിരക്കേറിയ ഈ പാതയില്‍ ഡിവൈഡറില്ലാത്തതും ഗതാഗത സ്തംഭനങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണാവുന്നത്.

ദേശീയ തലത്തില്‍ ആറുവരി പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും കേരളത്തിന് അനുവദിച്ച നാലുവരി പാതയുടെ സ്ഥലമെടുപ്പ് പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.എന്നാല്‍ കാസര്‍കോടിന്റെ ഭരണ സിരാകേന്ദ്രമായ കളക്‌ട്രേറ്റും കോടതിയും  സ്ഥിതി ചെയ്യുന്ന വിദ്യാനഗര്‍ ഭാഗത്താണ് ജില്ലയില്‍ നിത്യേന മണിക്കൂറുകളോളം ഗതാഗത സ്തംഭനം പതിവാകുന്നത്.

ഗവ.കോളേജ് അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും  ആശുപത്രികളും സ്ഥിതി ചെയ്യുന്ന ഈ റൂട്ടില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്.വൈകിട്ട് ആറു മണിക്ക് ശേഷം മാത്രം ഓടാന്‍ അനുമതിയുള്ള ടാങ്കറുകളും കണ്ടയ്‌നറുകളും ഘടിപ്പിച്ച കൂറ്റന്‍ വാഹനങ്ങള്‍ സ്‌കൂളുകളും ഓഫീസികളും അവസാനിക്കുന്ന ഏറെ തിരക്കുള്ള സമയങ്ങളില്‍ ഓടുന്നതും  ഗതാഗത കുരിക്കിന് കാരണമാവുന്നു. എന്നാല്‍ നാലു വരിപാതക്ക് കാസര്‍കോട് സ്ഥലമേറ്റടുക്കുന്നതിന് വലിയ കടമ്പകളുള്ളതായി കരുതുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

എത്രയും പെട്ടെന്ന് നാലുവരിപ്പാത പൂര്‍ത്തിയാക്കി ഡിവൈഡറുകള്‍ സ്ഥാപിച്ച് ഗതാഗതക്കുരുക്ക് നിയന്ത്രിക്കണമെന്നാണ് ജനങ്ങളുടെ മുറവിളി

keywords :Road-block-kasaragod-four-line-road

Post a Comment

0 Comments

Top Post Ad

Below Post Ad