Type Here to Get Search Results !

Bottom Ad

കാസര്‍കോട് വികസന പാക്കേജ് :ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി

കാസര്‍കോട് :(www.evisonnews.in)പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കാസര്‍കോട് വികസന പാക്കേജ് സംബന്ധിച്ച് ജനപ്രതിനിധികളുമായി ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ചര്‍ച്ച നടത്തി. കളക്ടറുടെ ചേമ്പറിലാണ് ര്‍ച്ച നടന്നത്. പ്രഭാകരന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ജില്ലയിലെ വിവിധ പാലങ്ങള്‍, റോഡുകള്‍, തടയണകള്‍, ആരോഗ്യ മേഖലയിലെ വികസന പ്രവൃത്തികള്‍, വിവിധ പ്രവൃത്തികളുടെ സ്ഥിതിവിവരങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. 
കാസര്‍കോട് വികസന പാക്കേജിന്റെ ഭാഗമായി 11,123 കോടി ചെലവില്‍ 448 പദ്ധതികളാണ് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. 2013-14 ല്‍ 25 കോടി രൂപയും 2014-15 ല്‍ 68.95 കോടിയുമാണ് ജില്ലയ്ക്ക് സംസ്ഥാന ബഡ്ജറ്റില്‍ ലഭിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം പാക്കേജിലെ പദ്ധതികളുടെ നടത്തിപ്പിന് 85 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 
പുതുതായി സമര്‍പ്പിക്കേണ്ട പദ്ധതികളെക്കുറിച്ച് ജനപ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വികസന പദ്ധതികളുടെ നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ സര്‍ക്കാറിലേക്ക് അന്തിമ അനുമതിക്കായി സമര്‍പ്പിക്കും. എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍(ഉദുമ), ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പുനായര്‍, ജില്ലാ ഡപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ ഗിരീഷ് കുമാര്‍തുടങ്ങിയവര്‍ പങ്കെടുത്തു.

keywords : kasragod-development-package-people-discuss

Post a Comment

0 Comments

Top Post Ad

Below Post Ad