കെ.പി.എസ് വിദ്യാനഗർ
കാസർകോട് :(www.evisionnews.in) നഗരമധ്യത്തിൽ ജനങ്ങളെ ഞെട്ടിച്ച വാഹനാപകടത്തിന് ഉത്തരവാദികൾ അധികൃതർ.കാലങ്ങളായി നാട്ടുകാർ പരാതിപെടുന്ന കാര്യങ്ങളെ നിസ്സംഗതയോടെ നോക്കി കാണുന്ന ആർ.ടി.ഒ,ട്രാഫിക് പോലീസ് അധികാരികൾക്കെതിരെ ജനരോഷം ആളികത്തുകയാണ്.
വ്യാഴാഴ്ച വൈകുന്നേരം നഗരമധ്യത്തിൽ ബൈക്കിൽ നിന്ന് വീണ് ബസ് കയറി മരിച്ച യുവതിയുടെ ദാരുണ മരണം ഇനിയെങ്കിലും അധികൃതരുടെ കണ്ണ് തുറപ്പിക്കുമോ?? സുപ്രീംകോടതി വേഗപ്പൂട്ട് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും കർശനമായ പരിശോധനകളുടെ അഭാവം മൂലം വേഗതയുടെ കാര്യത്തിൽ ബസുകളേയും മറ്റു ഹെവി വാഹനങ്ങളെയും നിയന്ത്രിക്കാനവുന്നില്ല.ഇരുചക്ര വാഹനങ്ങളെ നിരന്തരമായി പരിശോധനകൾക്ക് വിധേയമാക്കി ഫൈനീടാക്കുന്ന പോലീസ് വലിയ വാഹനങ്ങളെ പേരിന് പോലും പരിശോധിക്കുന്നില്ലെന്ന് പരാതികളുണ്ട്.
വൈകുന്നേരം സ്കൂൾ വിടുന്ന സമയങ്ങളിൽ റോഡിലൂടെ അമിതവേഗതയിൽ പായുന്ന വാഹനങ്ങൾ നെഞ്ചിടിപ്പോടെ നോക്കികാണാനെ നാട്ടുകാർക്ക് കഴിയുന്നുള്ളു.റൂട്ടുകളിൽ ഓടുന്ന മിക്ക ബസുകളും കാലപഴക്കം ചെന്നതാണെന്ന് ആരോപണം പണ്ടു മുതലേ ഉണ്ടങ്കിലും അവയൊന്നും പരിശോധിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.വ്യാഴാഴ്ച വൈകുന്നേരം അപകടം വരുത്തിവെച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.അപകടത്തെ തുടർന്ന് രോഷകുലരായ നാട്ടുകാർ ബന്ധുകൾ തടയാൻ ശ്രമിച്ചെങ്കിലും ജില്ലാ പോലീസ് സുപ്രണ്ട് നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്ന് റോഡ് തടയൽ സമരങ്ങളിൽ നിന്ന് പിന്മാറുകയായിരുന്നു.ഡ്രൈവറുടെ ലൈസൻസും ബസിന്റെ റൂട്ടും റദ്ദാക്കണമെന്ന് ജനക്കൂട്ടത്തിന്റെ പരിഗണിക്കാമെന്ന ജില്ലാ പോലീസ് ചീഫിന്റെ ഉറപ്പിനെ തുടർന്നായിരുന്നു നാട്ടുകാർ പിരിഞ്ഞു പൊയത്
keywords :kasaragod-bike-accident-housewife-died-police
Post a Comment
0 Comments