തിരുവനന്തപുരം: (www.evisoinnews.in)സംസ്ഥാനത്തെ ബാങ്ക് ഓഫീസര്‍മാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍െറ കീഴില്‍ ഈ മാസം 15, 16 തീയതികളില്‍ നടത്താനിരുന്ന പണിമുടക്കാണ് പിന്‍വലിച്ചത്. തിരുവനന്തപുരത്ത് മന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ സീനിയര്‍ വൈസ് പ്രസിഡന്‍റും ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായ പി.വി. മോഹനനെ ബാങ്ക് പിരിച്ചുവിട്ട നടപടി മരവിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. പി.വി. മോഹനനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ധനലക്ഷ്മി ബാങ്ക് ഓഫീസര്‍മാര്‍ 33 ദിവസമായി തൃശൂരില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാനും ചര്‍ച്ചയില്‍ ധാരണയായി.
keywords : kerala-state-bank-strike-withdrawn-officer-confederation
Post a Comment
0 Comments