കണ്ണൂർ:(www.evisionnews.in)കെനിയയിൽ കൊള്ളക്കാരുടെ വെടിയേറ്റ് അമേരിക്കൻ കമ്പനിയുടെ മാനേജരായ ചെറുപുഴ കോലുവള്ളി സ്വദേശി ഇളപ്പുങ്കൽ ദിലീപ് മാത്യു (33) മരിച്ചു. നെയ്റോബിയിൽ കമ്പനി വക താമസസ്ഥലത്ത് ഞായറാഴ്ച പുലർച്ചെ വെടിയേറ്റ് മരിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
ഇളപ്പുങ്കൽ മാത്യു - ലൂസി ദമ്പതികളുടെ മകനാണ്. രണ്ടു വർഷമായി ഈ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷെൽമ (നഴ്സ്, സെന്റ് സെബാസ്റ്റ്യൻസ് ഹോസ്പിറ്റൽ, ചെറുപുഴ). മകൻ: അലൻ (മൂന്ന്). മറ്റൊരു സഹോദരൻ: ദിനൂപ് മാത്യു.
keywords : kannur-keniya-malayali-death-company-manager
Post a Comment
0 Comments