കോഴിക്കോട്:(www.evisionnnews.in) മുസ്‌ലിം സമൂഹത്തില്‍ നിസ്തുല സംഭാവനകളര്‍പ്പിച്ച് പ്രാഗല്ഭ്യം തെളിയിച്ച ആറ് പ്രമുഖര്‍ക്ക് ഗുഡ്വില്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ നദ്വി, ഫൈസാബാദ് ജാമിഅ നൂരിയ പ്രിന്‍സിപ്പലും എസ്.വൈ.എസ് ജന. സെക്രട്ടറിയുമായി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, മാധ്യമംമീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ക്കാണ് പുരസ്‌കാരം.
ആഗസ്റ്റ് രണ്ടിന് ഞായറാഴ്ച 2.30ന് കോഴിക്കോട് മെറീന റെസിഡന്റ്‌സിയില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആറുപേര്‍ക്കും പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗുഡ് വില്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ. ഇസ്മാഈല്‍ മരിതേരി, പി. സിക്കന്ദര്‍, ഹസന്‍ ചെറൂപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords : six-main-scholars-gudwin-foundation-award-muslim
Post a Comment
0 Comments