തിരുവനന്തപുരം:(www.evisoionnews.in) സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വെള്ളിയാഴ്ച (ജൂലൈ 17) അവധി പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്ര് പ്രമാണിച്ചാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബാണ് ഇക്കാര്യം അറിയിച്ചത്.
നാളെ മാസപ്പിറവി കണ്ടാല്‍ മാത്രമേ വെള്ളിയാഴ്ച പെരുന്നാള്‍ ആകൂ. നാളെ മാസപ്പിറവി കാണാത്ത പക്ഷം വിശ്വാസികള്‍ റംസാന് മുപ്പത് പൂര്‍ത്തിയാക്കി ശനിയാഴ്ച ഈദ് ആഘോഷിക്കും. മാസപ്പിറവി കണ്ട ശേഷമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മറ്റുമുള്ള അവധി പ്രഖ്യാപിക്കൂ.
keywords : kerala-eid-leave-friday
Post a Comment
0 Comments