കോട്ടയം: (www.evisionnews.in) കോന്നി സംഭവത്തില്‍ പെണ്‍കുട്ടികള്‍ ഉപയോഗിച്ച ടാബ്ലറ്റ് ബെംഗളൂരുവില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ചാമ്രാജ് പേട്ടയിലെ ഒരു മൊബൈല്‍ കടയില്‍ നിന്നാണ് പൊലീസ് ടാബ്ലറ്റ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ടാബ്ലറ്റ് ഈ കടക്കാരന് വിറ്റതാണെന്നാണ് വിവരം. പെണ്‍കുട്ടികളുടെ ചിത്രം കടക്കാരന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണത്തിനായി പുറപ്പെട്ട കോന്നി എസ്.ഐയുടെ നേതൃത്വത്തിലുളള സംഘമാണ് ബെംഗളൂരിവില്‍ അന്വേഷണം നടത്തുന്നത്. സംഘം രണ്ട് ദിവസം കൂടി തങ്ങി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. അതേസമയം ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ തൃശൂര്‍ ആസ്പത്രിയില്‍ കഴിയുന്ന ആര്യ എന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആര്യയുടെ ജീവന് നില നിര്‍ത്തുന്നത്. പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേത മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഈ ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ ചികിത്സ പുരോഗമിക്കുന്നത്.
keywords:konni-kottayam-girls-tablet
Post a Comment
0 Comments