കൊല്‍ക്കത്ത: (www.evisionnews.in) ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ മദ്രസകള്‍ അടച്ച് പൂട്ടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാഹുല്‍ സിന്‍ഹ ഭീഷണി മുഴക്കി.
സംസ്ഥാനത്തെ വലിയൊരു വിഭാഗം മദ്രസകളും ദേശവിരുദ്ധരുടെ ചിന്തകള്‍ ജനങ്ങളുടെ മനസ്സില്‍ കുത്തിവെയ്ക്കുകയാണ്.ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നു.മതപഠനത്തിന്റെ മറവില്‍ രാജ്യ വിരുദ്ധതയും തീവ്രവാദവും പ്രവര്‍ത്തനങ്ങളുമാണ് ചില മദ്രസകളില്‍ നടക്കുന്നത്.ഇത് തടയാന്‍ ബിജെപിയ്ക്ക് മാത്രമേ കഴിയൂ.രാഹുല്‍ സിന്‍ഹ പറഞ്ഞു.വിദ്യാഭ്യാസത്തിന് പ്രാധാന്യം മദ്രസകള്‍ക്ക് പിന്തുണ നല്‍കും അല്ലാത്തവ അടച്ച് പൂട്ടും.ഇതിന് ശക്തമായ നിയമം കൊണ്ടുവരും. തീവ്രവാദം പ്രചരിപ്പിക്കുന്ന മദ്രസകളുടെ നടത്തിപ്പുക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും.ബിജെപി നേതാവ് മുന്നറിയിപ്പ് നല്‍കി.
Keywords: kolkata-bjp-rahul-sinha
Post a Comment
0 Comments