Type Here to Get Search Results !

Bottom Ad

കണിയൂര്‍ റെയില്‍പാതയ്ക്ക് അനിശ്ചിതത്വത്തിന്റെ കരിനിഴൽ

evisionnews

കാഞ്ഞങ്ങാട് :(www.evisionnews.in)കണിയൂര്‍ റെയില്‍പാത വീണ്ടും അനിശ്ചിതത്വത്തിന്റെ കരിനിഴലിലായി.നിർദ്ദിഷ്ഠ പദ്ധതിക്കായി ഭൂമി വിട്ടു നൽകുന്നത് അനിശ്ചിതത്വത്തിലായെന്നാണ് ഏറ്റവും പുതിയ വിവരം.കേരളത്തിലെ റെയില്‍വേ പാതയ്ക്കുവേണ്ട ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് നിയമസഭയില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ ഉയര്‍ത്തിയ സബിമിഷന് മറുപടിയായിക്കൊണ്ടാണ് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റെയില്‍വേ പാത യാഥാര്‍ഥ്യമാക്കാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ നേരത്തെ അറിയിച്ചിരുന്നു.എന്നാൽ അനുകൂലമായ നടപടിയൊന്നും റെയിൽവെ മന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് ആര്യാടൻ പറഞ്ഞു.പുതിയ പാതകൾക്ക് എത്ര ആവശ്യമാണെന്ന് കാണിച്ച് ഭൂമി സംസ്ഥാന സർക്കാർ വിട്ടുനൽകുന്നത് സംബന്ധിച്ച് എത്ര വേണമെന്ന് അറിയിക്കാനായി സതേണ്‍ റെയില്‍വേ അധികൃതര്‍ക്ക് കത്തയച്ചിട്ടും മറുപടിലഭിച്ചിട്ടില്ല. 
റെയില്‍വേ കടന്നുപോകുന്ന ഭൂമിയുടെ വില കേന്ദ്രം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളതെങ്കിലും ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതിവില സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കണമെന്ന നിലപാടിലാണ് കേന്ദ്രത്തിന്റേതെന്ന് ആര്യാടൻ പറഞ്ഞു.

keywords :kaniyoor-railway-aryadan

Post a Comment

0 Comments

Top Post Ad

Below Post Ad