Type Here to Get Search Results !

Bottom Ad

പഠനോപകരണങ്ങൾ നൽകി കുന്നിൽ മദ്രസയിലെ പ്രവേശനോത്സവം

evisionnews

മൊഗ്രാൽ പുത്തൂർ :(www.evisionnews.in) കുന്നിൽ സിറാജുൽ ഉലൂം മദ്രസയിൽ നടന്ന പ്രവേശനോത്സവം ശ്രദ്ധേയമായി .പുതുതായി ചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ സൗജന്യമായി നൽകിയാണ് മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചത്.

കുന്നിൽ ഇസ്സത്തുൽ ഇസ്ലാം സംഘവും പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുമാണ് ആകർഷണീയത പരിപാടി സംഘടിപ്പിച്ചത്.ഇസ്സത്തുൽ ഇസ്ലാം സംഘത്തിൻറ്റെ ധനസഹായം ഭാരവാഹികൾ സദർ മുഅല്ലിം അബ്ദുല്ല മുസലിയാരെ ഏല്പിച്ചു .പ്രവേശനോത്സവത്തിന് എത്തിയവർക്ക് ചായയും മധുരപലഹാരവും സമ്മാനിച്ചു.

അബ്ദുല്ല മുസലിയാർ പെരുമ്പട്ട , ഇബ്രാഹിം മുസലിയാർ , അബ്ദുൽ ഗഫൂർ മൗലവി , റാസിക് മൗലവി , മാഹിൻ കുന്നിൽ , മുഹമ്മദ് കുന്നിൽ , സിദ്ധിക്ക് ബേക്കൽ , ബീരാൻ , മൊയ്തീൻ , അംസു മേനത്ത് , ബി.ഐ.സിദ്ധീഖ് , സഫുവാൻ , അഫ്സൽ തങ്ങൾ , പി.എ.റഫീഖ് , ഹുസൈൻ , നൗഷാദ് , ഫൈസൽ , ഹാരിസ് , അർഷാക്ക് , ഉനൈസ് , ജലീൽ , അജാസ് തുടങ്ങിയവർ സംബന്ധിച്ചു.

keywords :kunnil-madrasa-welcome-books





Post a Comment

0 Comments

Top Post Ad

Below Post Ad