Type Here to Get Search Results !

Bottom Ad

കൊല്ലത്തെ വിസതട്ടിപ്പ് സംഘം കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും തട്ടിയത് കോടികള്‍

evisionnews


നീലേശ്വരം:(www.evisionnews.in)കൊല്ലം ശക്തി കുളങ്ങര കേന്ദ്രീകരിച്ചുള്ള വിസ തട്ടിപ്പു സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കോടികള്‍ വെട്ടിച്ചതായി പോലീസ് സംഘം കണ്ടെത്തി.
പടന്നക്കാട് തീര്‍ത്ഥങ്കരയിലെ ബിജു,വിനോദന്‍ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കോടികള്‍ വെട്ടിച്ചതായി കണ്ടെത്തിയത് . നീലേശ്വരം എസ്‌ഐ ടി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലം സിറ്റിപോലീസ് കമ്മീഷണറുടെ ഷാഡോപോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പു സംഘത്തെകുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചു.
പത്രത്തില്‍ കണ്ട പരസ്യപ്രകാരമാണ് വിനോദും ബിജുവും ഈ സംഘത്തിന് മൂന്നു തവണകളായി 90,000 രൂപ നല്‍കിയത്.ദാസന്‍,രമണി എന്നീ പേരുകളിലായിരുന്നു തട്ടിപ്പുകാര്‍ ഇവരെ പരിചയപ്പെട്ടത്. ഒടുവില്‍ ഗള്‍ഫിലേക്ക് പോകാന്‍ മംഗലാപുരം എയര്‍പോര്‍ട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവിടെ െചന്നപ്പോള്‍ ദാസനെ കാണാനില്ലായിരുന്നു.മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫാക്കിയ നിലയിലായിരുന്നു.ഇതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ഇവര്‍ക്ക് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കി.
കൊല്ലത്ത് പോലീസ് അന്വേഷണത്തിന് ചെന്നപ്പോഴാണ് ആലപ്പുഴ,കൊട്ടാരക്കര,കാസര്‍കോട്,തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇവര്‍ തട്ടിപ്പു നടത്തിയതായി മനസിലായത്.ഇവര്‍ നല്‍കിയ വിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദാസന്‍ എന്ന പേരില്‍ പരിചയപ്പെട്ട് തട്ടിപ്പ് നടത്തിയത് തിരുവനന്തപുരം സ്വദേശിയായ അനില്‍ കുമാറായിരുന്നു. ഇയാളെ പലരും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല..കൊല്ലം ചിന്നകടയിലെ മൊബൈല്‍ ഫോണ്‍ ടവര്‍ പരിധിക്കുള്ളിലാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി കൊല്ലം പോലീസ് ചിന്നക്കടയില്‍ അരിച്ചുപെറുക്കുകയാണ് . 
താമസിയാതെ പിടികൂടാന്‍ കഴിയുമെന്നു തന്നെയാണ് പോലീസിന്റെ വിശ്വാസം.പലയിടങ്ങളിലും വാടക വീടുകളില്‍ താമസിച്ച് ആ വിലാസത്തില്‍ അക്കൗണ്ട് തുടങ്ങി അതിലേക്ക് പണം അയക്കാനാണ് നിര്‍ദ്ദേശിക്കാറുള്ളത്.ശക്തികുളങ്ങരയില്‍ ഫെഡറല്‍ ബാങ്ക്,അലഹബാദ് ബാങ്ക് എന്നിവിടങ്ങളിലാണ് രമണിയും ദാസനും അക്കൗണ്ട് തുടങ്ങിയത് . ഇതില്‍ അലഹബാദ് ബാങ്കിലെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു.ബാങ്കിലെ സി സി ടി വി ക്യാമറയില്‍ മുഖം വരാതിരിക്കാന്‍ കണ്ണു മുടുന്ന തൊപ്പി ധരിച്ചുകൊണ്ടാണ് ഇടപാടുകള്‍ക്ക് എത്തിയത് . ഇയാളുടെ വ്യക്തമായ ചിത്രം പോലീസ്് ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പിന് കൂട്ടു നില്‍ക്കുന്ന രമണി അനില്‍ കുമാറിന്റെ ഭാര്യാമാതാവാണെന്നും പോലീസ് സംശയിക്കുന്നു.

keywords : kasargod-kollam-visa-fake-issue-state-crore

Post a Comment

0 Comments

Top Post Ad

Below Post Ad