Type Here to Get Search Results !

Bottom Ad

തലയടുക്കം ഖനനം നിര്‍ത്തി വെക്കുക-എഫ്.ഐ.ടി.യു.

കാഞ്ഞങ്ങാട്: (www.evisionnews.in) കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കെ.സി.സി.പി.യുടെ തലയടുക്കം അനധികൃത ഖനനം നിര്‍ത്തി വെച്ച് പ്രദേശത്തെ നിവാസികളെ ഭാവിയില വരാന്‍ പോകുന്ന വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിക്കണമെന്ന് എഫ്.ഐ.ടി.യു. പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. എഫ്.ഐ.ടി.യു. കാഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഫ്.ഐ.ടി.യു. ജില്ലാ വൈസ് പ്രെസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു. കാഞങ്ങാട് മണ്ഡലം പ്രസിഡന്റായി കെ. രാജനും സെക്രട്ടറിയായി അജീഷ് കുര്യനും തെരെഞെടുക്കപ്പെട്ടു. ഉത്തര വാദിത്തത്തില്‍ നിന്നും തൊഴിലാളി യൂണിയനുകള്‍ പിറകോട്ട് പോയ സാഹചര്യത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ യോഗം ആഹ്വാനം ചെയ്തു. കെ. രാജന്‍ സ്വാഗതവും എം. ഷഫീക്ക് നന്ദിയും പറഞ്ഞു.

Keywords: kanhangad-kinanoor-karinthalam-mining-fitu

Post a Comment

0 Comments

Top Post Ad

Below Post Ad