Type Here to Get Search Results !

Bottom Ad

പേരാമ്പയില്‍ തുറന്നുവെച്ച ടിവിക്ക് മുന്നില്‍ വൃദ്ധദമ്പതികള്‍ വെട്ടേറ്റു മരിച്ച നിലയില്‍

കൊല മോഷണത്തിനിടെയെന്ന് പോലീസ്

പേരാമ്പ്ര (www.evisionnews.in): വീട്ടില്‍ ടി.വി കണ്ടിരിക്കുകയായിരുന്ന വൃദ്ധദമ്പതികളെ വെട്ടേറ്റുമരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഞാണിയത്ത് തെരു എളേറ്റില്‍ ബാലന്‍ (64), ഭാര്യ ശാന്ത (56) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ശബ്ദംകേട്ട് ഓടിയത്തെിയ അയല്‍ക്കാരന്‍ അജിലിനെ (17) വെട്ടി അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. അജില്‍ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
മോഷണശ്രമത്തിനിടെയുണ്ടായ കൊലയെന്നാണ് പേരാമ്പ്ര പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ അജില്‍ അയല്‍പക്കത്ത് വാടകവീട്ടില്‍ താമസിക്കുന്നയാളാണ്. ദമ്പതികള്‍ക്കൊപ്പം ഗള്‍ഫിലുള്ള മകന്റെ ഭാര്യയും മക്കളുമായിരുന്നു താമസിച്ചിരുന്നത്.
വ്യാഴാഴ്ച ഇവര്‍ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു അക്രമം. മക്കള്‍: ആനന്ദന്‍, സുരേഷ് ബാബു (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: പ്രജിത, വിജി (ഗള്‍ഫ്).



Keywords: Kozikkod-perambra-news-couples-killes-by-unnamed-person-in-house 


Post a Comment

0 Comments

Top Post Ad

Below Post Ad