പെരിയ (www.evisionnews.in): സഹപാഠികളോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ഒമ്പത് വയസുകാരന്‍ വെട്ടേറ്റുമരിച്ചു. പെരിയ കല്യോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിന്റെ മകനും കല്ല്യോട്ട് ഗവ. ഹൈസ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫഹദാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 9.20 മണിയോടെ കല്യോട്ട് ശീതല്‍മുള്ളിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കണ്ണോത്തെ വിജയനെ നാട്ടുകാര്‍ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിച്ചു. സഹപാഠികളോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ പിറകിലൂടെയെത്തിയ ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പക്കുകയായിരുന്നു. മറ്റു കുട്ടികളെ ഓടിച്ചതിന് ശേഷമാണ് അക്രമം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ച് മരിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ അമ്പലത്തറ പോലീസ് സ്ഥലത്തെത്തി. കൊലയ്ക്കുപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.
ആയിശയാണ് മാതാവ്. സഹോദരങ്ങള്‍: സൗദ, സഹദ്, ഉമൈറ, സഹല.
ആയിശയാണ് മാതാവ്. സഹോദരങ്ങള്‍: സൗദ, സഹദ്, ഉമൈറ, സഹല.
Keywords: Kasaragod-news-school-student-news-muredr case-killed