Type Here to Get Search Results !

Bottom Ad

പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി



കാഞ്ഞങ്ങാട് :(www.evisionnews.in)മര്‍ദനമേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.വെള്ളിക്കോത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയും ചിത്താരി മാട്ടുമ്മലിലെ മുണ്ടവളപ്പില്‍ ബി. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഫായിസിനെ(16) യാണ് കാണാതായത്. 
വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു വിദ്യാർത്ഥി. നേരം ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല. ഫയാസിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്‌.വ്യഴാഴ്ച ചിത്താരിയിലെ പള്ളിക്ക് സമീപത്തെ അഫ്സൽ , മുഹമ്മദ് കുഞ്ഞി, സുഹൈല്‍ എന്നിവര്‍ ഫായിസിനെ മര്‍ദിച്ചിരുന്നതായി പറയപ്പെടുന്നു.പിതാവ് അബ്ദുല്ല ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയിൽ ഫയാസിന് വേണ്ടി തിരച്ചിൽ തുടങ്ങി.

keywords : Kanhangad-plus two-student-missing

Post a Comment

0 Comments

Top Post Ad

Below Post Ad