ന്യൂഡൽഹി:(www.evisionnews.in)ഐ പി എല്‍ ക്രിക്കറ്റിന്റെ ഒമ്പതാം സീസണില്‍ കേരള ടീമായ കൊച്ചി ടസ്‌കേഴ്‌സ് കളിച്ചേക്കും. ബി സി സി ഐ കൊച്ചി ടീമിന് കൊടുക്കാനുള്ള 900 കോടിയോളം രൂപയ്ക്ക് പകരമായാണ് ടസ്കേഴ്സിനെ ഐ പി എല്ലില്‍ കളിപ്പിക്കാനുള്ള സാധ്യതകൾ കൂടുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 15 നാണ് കൊച്ചി ടസ്‌കേഴ്‌സിന് ബി സി സി ഐ 550 കോടി രൂപ കൊടുക്കണം എന്ന് ആര്‍ബിട്രേഷന്‍ ഉത്തരവ് വന്നത്. മറ്റ് ബാധ്യതകള്‍ അടക്കം ഈ തുക 900 കോടിയോളം ആകും എന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് പണം തിരികെ വേണ്ട, ഐ പി എല്ലില്‍ കളിച്ചാല്‍ മതി എന്ന് ടസ്‌കേഴ്‌സ് ഉടമകള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.കോടതിക്ക് പുറത്ത് വെച്ച് സംഭവം ഒത്തുതീര്‍ക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ശ്രമം.
keywords :kochi-tuskers-ipl-play-chance
Post a Comment
0 Comments