Type Here to Get Search Results !

Bottom Ad

കവര്‍ച്ചയും അക്രമവും; കാസര്‍കോട്ട് പോലീസ് ജാഗ്രത

കാസര്‍കോട്: (www.evisionnews.in) കവര്‍ച്ചയും അക്രമവും കണക്കിലെടുത്ത് കാസര്‍കോട്നഗരത്തില്‍ പോലീസ് ജാഗ്രത.നഗരത്തിലെ എല്ലാ ഭാഗങ്ങളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് അടക്കമുള്ള ഭാഗങ്ങളില്‍ ക്രമസമാധാനപാലനത്തിനായി പ്രത്യേക പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളും കവര്‍ച്ചകളും കണക്കിലെടുത്താണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. പെരുന്നാള്‍ തിരക്ക് മുതലെടുത്ത് കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണവും പിടിച്ചുപറിയും സജീവമായിരുന്നു. നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘട്ടനത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്.എം ജി റോഡിന് സമീപത്തെ ഹോട്ടലില്‍ നിന്നും ചായ കുടിച്ച് വരികയായിരുന്ന യുവാക്കളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സംഘട്ടനമുണ്ടായത്. ഗതാഗതനിയന്ത്രണത്തിനും പോലീസിന്റെ സേവനം കാസര്‍കോട്ടുണ്ട്.



keywords: kasaragod-robbery-police-attension

Post a Comment

0 Comments

Top Post Ad

Below Post Ad