കാസര്‍കോട്:(www.evisionnew.in) പുതിയ ബസ്സ്റ്റാന്റിന്റെ മുഖം മാറുന്നു. നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ സര്‍ക്കിളും ഇന്റര്‍ലോക്കും കോണ്‍ക്രീറ്റും ചെയ്തുകൊണ്ടിരിക്കുന്ന ബസ്സ്റ്റാന്റ് യാര്‍ഡും പരിസരവും പുതിയ മുഖമാണ് സമ്മാനിക്കുന്നത്.
പുതിയ ബസ്സ്റ്റാന്റില്‍ കുഴികള്‍ നിറഞ്ഞ് ബസുകള്‍ സ്റ്റാന്റില്‍ കയറാന്‍ മടിച്ചിരുന്ന അവസ്ഥയില്‍ നിന്നാണ് ബസ് സ്റ്റാന്റ് യാര്‍ഡ് നന്നാക്കി ഗതാഗതം സുഗമമാക്കാനുള്ള ജോലികള്‍ ത്വരിത ഗതിയില്‍ നടന്നുവരുന്നത്. പ്രവൃത്തി ഉടന്‍ തന്നെ പൂര്‍ത്തീകരിക്കും. ചില ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തും ഗതാഗത യോഗ്യമാക്കുന്നുണ്ട്. ബസുകള്‍ സ്റ്റാന്റില്‍ കയറുന്ന ഭാഗത്താണ് ഇന്റര്‍ലോക്ക് പാകുന്നത്. 15 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ബസ് സ്റ്റാന്റിനകത്തെ മുഴുവന്‍ കുഴികളും അടയ്ക്കുന്നുണ്ട്.
ബസ് സ്റ്റാന്റിന് തൊട്ടടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന സര്‍ക്കിള്‍ മനോഹര കാഴ്ചയാവുകയാണ്. സര്‍ക്കിളിന്റെപണി ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല പറഞ്ഞു. പ്രകാശ സംവിധാനങ്ങളും ചെറിയ കമാനങ്ങളും സര്‍ക്കിളിന്റെ ഭംഗി കൂട്ടും.
keywords:kasaragod-new-busstand-maintenance
Post a Comment
0 Comments