Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോട്ട പൊതു സ്വത്തായി സംരക്ഷിക്കണം: മുസ്‌ലിം ലീഗ്


കാസര്‍കോട്: (www.evisionnews.in) പുരാതനമായ കാസര്‍കോട് ഫോര്‍ട്ട് റോഡ് കോട്ടയുടെ ഭൂമി സ്വാകാര്യ വ്യക്തികള്‍ കയ്യടിക്കയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി ഭൂമി തിരിച്ച് പിടിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോട്ട പൂര്‍ണ്ണമായും സര്‍ക്കാരിന്റെ മേല്‍ നോട്ടത്തിലും അധീനതയിലും കൊണ്ട് വരാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. കോട്ട ഭൂമി കൈവശപ്പെടുത്തിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയും സാമ്പത്തിക ക്രമക്കേടുകളും നടന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നടപടിയില്ലാത്ത പക്ഷം വന്‍സമരത്തിന് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. 

ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹാഷിം കടവത്ത്, ഇ അബൂബക്കര്‍ ഹാജി, പി അബ്ദുല്‍ റഹ്മാന്‍ ഹാജി പടഌ ടി.ഇ അബ്ദുള്ള, ഖാദര്‍ ബങ്കര, സി.എ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം സൈനുദ്ദീന്‍, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ബാസ് ബീഗം, കെ.എം അബ്ദുല്‍ റഹ്മാന്‍, എസ്.പി സ്വലാഹുദ്ദീന്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, എം.എ മക്കാര്‍, ഖാദര്‍ പാലോത്ത്, മൂസബി ചെര്‍ക്കള, ഇ.എ ജലീല്‍, എം.എ ഹാരിസ്, അബ്ദുല്ലകുഞ്ഞി എടോണി, സി. മുഹമ്മദ് കുഞ്ഞി, കെ.എം ബഷീര്‍, എ.എം കടവത്ത്, അഡ്വ. വി.എം മുനീര്‍, ബി.കെ സമദ്, കെ അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, പി.എം മുനീര്‍ ഹാജി, കെ.ബി കുഞ്ഞാമു, മാഹിന്‍ കേളോട്ട്, കെ ശാഫി ഹാജി, ഹമീദ് പൊസൊളിഗെ, ഇബ്രാഹിം ബെള്ളൂര്‍, ഹമീദ് ബെദിര, ഹാരിസ് പട്‌ല, നവാസ് കുഞ്ചാര്‍, മുത്തലിബ് പാറക്കെട്ട്, മുഹമ്മദ് പഠാങ്ങ്, എം.എ മജീദ് സംബന്ധിച്ചു.

Keywords: kasaragod-kotta-muslim-league

Post a Comment

0 Comments

Top Post Ad

Below Post Ad