Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോട്ട: 1.24 ഏക്കര്‍ സ്വന്തമാക്കിയത് സി.പി.എം നേതാവ്




കാസര്‍കോട്: കാസര്‍കോട് കോട്ട വ്യാജരേഖ ചമച്ച് വില്‍പന നടത്തിയ സംഭവത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി സ്വന്തമാക്കിയത് സി.പി.എം നേതാവ്. കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും കാസര്‍കോട് സര്‍വിസ് ബാങ്ക് പ്രസിഡന്‍റുമായ എസ്.ജെ. പ്രസാദാണ് കോട്ടയുടെ ഏറ്റവും കൂടുതല്‍ ഭാഗം സ്വന്തമാക്കിയ സ്വകാര്യ വ്യക്തി.

കോട്ട സംരക്ഷിക്കണമെന്നും കൈയേറ്റത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം കോട്ടയിലേക്ക് മാര്‍ച്ചും ജില്ലാ സെക്രട്ടറി വാര്‍ത്താ സമ്മേളനവും വിളിച്ചതിനു തൊട്ടുപിന്നാലെ പാര്‍ട്ടി നേതാവിന്‍െറ പങ്ക് പുറത്തുവന്നത് സി.പി.എമ്മിനെ വെട്ടിലാക്കി.

2009 ആഗസ്റ്റ് 17ന് കാസര്‍കോട് സബ്രജിസ്ട്രാര്‍ ഓഫിസില്‍ ഡോക്യുമെന്‍റ് നമ്പര്‍ 3868ല്‍ 91 സെന്‍റും 3867ല്‍ 33 സെന്‍റും ഉള്‍പ്പെടെ 1.24 ഏക്കര്‍ ഭൂമിയാണ് എസ്.ജെ. പ്രസാദ് സ്വന്തമാക്കിയത്. കോട്ടയുടെ സ്ഥലത്തിന്‍െറ പരമ്പരാഗത അവകാശികളായ ചന്ദ്രവാര്‍ക്കര്‍, ലളിത ചന്ദ്രവാര്‍ക്കര്‍, ദേവിദാസ് സജംഗല, രാജരാമറാവു, അനൂപ, അശ്വിന്‍ ജി. ചന്ദ്രവാര്‍ക്കര്‍, മഞ്ജുള എന്നിവരില്‍ നിന്നാണ് പ്രസാദ് വിലക്കുവാങ്ങിയത്. ഇവരില്‍ നിന്ന് തന്നെയാണ് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ് നേതാവ് സജി സെബാസ്റ്റ്യനും സി.പി.എം അംഗമായ തെക്കിയിലെ ഗോപിനാഥന്‍ നായരും സി.പി.ഐ അംഗമായ ബണ്ടിച്ചാല്‍ തെക്കേക്കര കൃഷ്ണന്‍ നായരും വിലക്കുവാങ്ങിയത്. 3866 ഡോക്യുമെന്‍റായി രജിസ്റ്റര്‍ ചെയ്ത 2.44 ഏക്കര്‍ ഭൂമിയാണ് മൂവര്‍ക്കുമായി ചന്ദ്രവാര്‍ക്കര്‍ കുടുംബം വിറ്റത്.


രജിസ്ട്രേഷന്‍ നടന്നത് ഒരേ ദിവസമാണ്. അവകാശികള്‍ക്ക് കൈവശം വെക്കാമെന്നല്ലാതെ വില്‍ക്കാന്‍ പാടില്ലാത്ത ഭൂമി വില്‍ക്കുകയായിരുന്നു ചന്ദ്രവാര്‍ക്കര്‍ കുടുംബം. എസ്.ജെ. പ്രസാദ് രണ്ട് ആധാരങ്ങളിലായാണ് ഇത്രയും ഭൂമി സ്വന്തമാക്കിയത്. 91സെന്‍റ് ഭൂമി 12,01,000 രൂപക്കും 33 സെന്‍റ് സ്ഥലം 2.15 ലക്ഷം രൂപക്കുമാണ് വാങ്ങിയത്. കാസര്‍കോട് നഗരത്തില്‍ ഭൂമിയുടെ വില സെന്‍റിന് അഞ്ച് ലക്ഷത്തിലധികം ഉണ്ടാകുമ്പോഴാണ് സെന്‍റിന് 10,000 രൂപക്ക് താഴെവരുന്ന തുകക്ക് രജിസ്റ്റര്‍ ചെയ്തത്.


സജി സെബാസ്റ്റ്യനും കൃഷ്ണന്‍ നായരും ഗോപിനാഥന്‍ നായരും ചേര്‍ന്ന് വാങ്ങിയ 2.44 ഏക്കര്‍ ഭൂമി വെറും 26 ലക്ഷം രൂപക്കാണ് രജിസ്റ്റര്‍ ചെയ്തത്. ശരാശരി 25 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് വില്‍പന നടത്തിയത്. 5.41 ഏക്കര്‍ ഭൂമിയില്‍ നിന്നും 2.44 ഏക്കര്‍ മൂവര്‍ സംഘത്തിനും 1.24 ഏക്കര്‍ എസ്.ജെ. പ്രസാദിനും ലഭിച്ചു. ബാക്കിവരുന്ന ഭൂമിയില്‍ 80 സെന്‍റ് ധൂമാവതി ക്ഷേത്രത്തിന്‍െറയും ബാക്കി ഹനുമാന്‍ ക്ഷേത്രത്തിന്‍െറയും കൈവശമാണെന്ന് സബ് രജിസ്ട്രാര്‍ ഓഫിസിലെ രേഖകളില്‍ വ്യക്തമാണ്.



keywords: kasaragod-fort-1.24-plot-cpm-leader

Post a Comment

0 Comments

Top Post Ad

Below Post Ad