കാസര്‍കോട്: (www.evisionnews.in) ജില്ലയില്‍ പനിമരണം വര്‍ദ്ധിക്കുമ്പോഴും ആരോഗ്യവകുപ്പിന് നിസ്സംഗത. വിവിധ തരത്തിലുള്ള പനി ബാധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം പെരുകുന്നതായാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് തായന്നൂര്‍ ചെറളത്തെ പ്രശാന്തും പനി ബാധിച്ച് പെരിയ നിടുവോട്ട് പാറയിലെ എച്ച് കുമാരനുമാണ് മരിച്ചത്.കാസര്‍കോട് താലൂക്കിലെ പല ഭാഗങ്ങളിലായി ഒരുമാസത്തിനിടെ. ഏഴോളം പേര്‍ പനി ബാധിച്ച് മരിച്ചിരുന്നു. ഇക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടും. എന്നാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാണ്.പനി ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും ചികില്‍സയ്‌ക്കെത്തുന്നത് ഇപ്പോഴും നൂറുകണക്കിനാളുകളാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കുപുറമെ സ്വകാര്യാശുപത്രികളിലും പനിബാധിതര്‍ നിറഞ്ഞിരിക്കുകയാണ്.. അന്യസംസ്ഥാനതൊഴിലാളികളില്‍ നിന്നാണ് ഏറെ പേര്‍ക്കും പനി ബാധിക്കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും നടത്തുന്നതായി ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തുന്നില്ല.
keywords: kasaragod-fever-increase-health
Post a Comment
0 Comments