Type Here to Get Search Results !

Bottom Ad

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്;കാസര്‍കോട് ക്രൈംബ്രാഞ്ച് കൊല്ലത്തേക്ക്


കാസര്‍കോട്: (www.evisionnews.in) വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ചമച്ച് വിതരണം ചെയ്തതിന് കൊല്ലം ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ക്ക് കാസര്‍കോട് ജില്ലയിലെ വ്യാജസര്‍ട്ടിഫിക്കറ്റ് വിതരണം ചെയുന്ന ഗൂഢസംഘവുമായി ബന്ധമുണ്ടെന്ന സൂചനയേ തുടര്‍ന്ന് കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് സംഘം കൊല്ലത്തെത്തും.

കൊല്ലം മോഡേണ്‍ സ്‌കൂള്‍ ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഉടമ ജയിംസ് ജോര്‍ജിനെ ചോദ്യം ചെയ്യാനാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് സിഐ ബാബു പെരിങ്ങേത്തും സംഘവും കൊല്ലത്തേക്ക് പോവുന്നത്.രണ്ട് ദിവസത്തിനകം ജയിംസ് ജോര്‍ജിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലം ഈസ്റ്റ് പോലീസിന് കിട്ടിയേക്കുമെന്നാണ് പ്രതീക്ഷ.

രണ്ട് വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് സൗത്ത് കേന്ദ്രീകരിച്ച് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തസംഭവുമായി ജയിംസ് ജോര്‍ജിന് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് അന്വേഷണം കൊല്ലത്തേക്ക് നീട്ടുന്നത്.കേരളത്തിലും പുറത്തുമുള്ള വിവിധ സര്‍വ്വകലാശാലകളുടെ വ്യാജസര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും കാഞ്ഞങ്ങാട്ട് നിന്ന് അന്ന് പിടിച്ചെടുത്തിരുന്നു.കൊല്ലത്ത് കണ്ടെത്തുതതുപോലെയുള്ള വ്യാജ ഹോളോഗ്രാമുകളും കാഞ്ഞങ്ങാട്ടെ ഓഫീസില്‍ നിന്നും പിടിച്ചെടുത്തിരുന്നു.ഈ കേസില്‍ പിടിയിലായ സ്ഥാപനയുടമ രമേശന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.ജയിംസ് ജോര്‍ജിനെ തൃശ്ശൂര്‍ പാട്ടുപുരക്കരയില്‍ റോയല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ നിന്ന് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്ത കേസില്‍ പ്രതി ചേര്‍ക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്.

കാസര്‍കോട്ട് നിന്നും കാഞ്ഞങ്ങാട്ട് നിന്നും വിതരണം ചെയ്ത വ്യാജസര്‍ട്ടിഫിക്കറ്റുകളിലേറേയും ഗള്‍ഫ് നാടുകളിലേക്കാണ് കടന്നതെന്ന് ക്രൈംബ്രാഞ്ച് സിഐ ബാബു പെരിങ്ങത്ത് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.

Keywords:kasaragod-duplicate-certificate

Post a Comment

0 Comments

Top Post Ad

Below Post Ad