Type Here to Get Search Results !

Bottom Ad

ബസ്സിടിച്ച് യുവതി മരിച്ച സംഭവം ഡ്രൈവര്‍ അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) വ്യാഴാഴ്ച്ച വൈകിട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വകാര്യ ബസ്സിടിച്ച് രണ്ട് കുട്ടികളുടെ മാതാവായ യുവതി മരിക്കാനിടയായ സംഭവത്തില്‍ മഹാഗണേഷ് ബസ്സ് ഡ്രൈവര്‍ നീര്‍ച്ചാല്‍ ഏണിയാര്‍പ്പിലെ മഹാലിംഗേശ്വര(47)നെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു.മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഡ്രൈവര്‍ക്കെതിരെ കേസ്.

അണങ്കൂര്‍ ടിവി സ്റ്റേഷന് സമീപം താമസിക്കുന്ന ഹനീഫയുടെ റസിയ(24) ആണ് അപകടത്തില്‍ മരിച്ചത്.കുഞ്ഞിനേയുമെടുത്ത് ബൈക്കില്‍ ഭാര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടത്തില്‍പെട്ടത്.ഭര്‍ത്താവ് ഹനീഫ നുള്ളിപ്പാടി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.അറസ്റ്റിലായ ഡ്രൈവറെ ജന.ആശുപത്രിയില്‍ വിധേയമാക്കി.

അപകടസമയത്ത് ഡ്രൈവര്‍ മഹാലിംഗേശ്വരന്‍ അസ്വസ്ഥനായി കാണപ്പെട്ടിരുന്നുവെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു.മകന്‍ സുബ്രമണ്യന്‍(22) കെട്ടിട നിര്‍മ്മാണത്തിനിടയില്‍ വീണ് പരിക്കേറ്റ വിവരം ഏതാണ്ട് നാലരമണിക്ക് ചിലര്‍ ഇയാളെ വിളിച്ച് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അസ്വസ്ഥത പ്രകടിപ്പിച്ചതും ബസ് അമിത വേഗതയില്‍ ഓടിച്ചതെന്നും സംശയിക്കുന്നു.തലയ്ക്ക് സാരമായി പരിക്കേറ്റ സുബ്രമണ്യന്‍ മംഗലാപുരത്ത് ആശുപത്രിയിലാണ്.ട്രാഫിക് സിഐ വി.രമേശനാണ് കേസന്വേഷിക്കുന്നത്.

Keywords: kasaragod-bus-accident-driver-arrested

Post a Comment

0 Comments

Top Post Ad

Below Post Ad