Type Here to Get Search Results !

Bottom Ad

കര്‍ക്കിടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍

കാസര്‍കോട്: (www.evisionnews.in) ഉമാ മഹേശ്വര സംവാദത്തിന്റെ പൊരുളുകള്‍ പറയുന്ന മറ്റൊരു രാമായണമാസം കൂടി വന്നെത്തി. ഹൈന്ദവവിശ്വാസികളുടെ പ്രധാനപ്പെട്ട പാരായണഗ്രന്ഥമായ രാമായണത്തിലെ ശീലുകള്‍ ഇനിയുള്ള ദിനങ്ങളില്‍ ക്ഷേത്രങ്ങളെയും തറവാട് ഭവനങ്ങളെയും ധന്യമാക്കും. 
ദക്ഷിണായനത്തിലെ ഏറ്റവും മോശമായതും വറുതിയുടെയും ദുരിതങ്ങളുടെയും നാളുകളുമായ കര്‍ക്കടകമാസത്തില്‍ പാപമോചനത്തിനായാണ് രാമായണപാരായണം നടത്തുന്നതെന്നും വിശ്വാസമുണ്ട്. കര്‍ക്കടക ലഗ്നത്തിലാണ് ശ്രീരാമന്റെ ജനനം. അതിനാലാണ് കര്‍ക്കടകത്തില്‍ ബ്രഹ്മവാചകം കൂടിയായ രാമശബ്ദദങ്ങളടങ്ങിയ രാമായണപാരായണം നടത്തുന്നത്. വാല്മീകിരാമായണത്തില്‍ 24,000 ശ്ലോകങ്ങളും വേദവ്യാസ രാമായണത്തില്‍ 6000 ശ്ലോകങ്ങളും അധ്യാത്മ രാമായണത്തില്‍ 15,841 ശ്ലോകങ്ങളുമുണ്ട്. ക്ഷേത്രങ്ങള്‍ക്ക് പുറമെ ഹൈന്ദവ ഭവനങ്ങളിലും രാമായണ പാരായണമുണ്ട്. 
തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തില്‍ കുട്ടികള്‍ക്ക് നാല് ദിവസം രാമായണപാരായണത്തില്‍ പരിശീലനം നല്‍കുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പാരായണമത്സരവും നടത്തും. തങ്കയം കുന്നച്ചേരി പൂമാല ഭഗവതിക്ഷേത്രത്തില്‍ കക്കുന്നം പദ്മനാഭന്‍ രാമായണപാരായണം നടത്തും. മുളിയാര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ ദിവസവും രാവിലെ ഏഴുമണി മുതല്‍ എട്ടുവരെയും വൈകിട്ട് ആറ് മുതല്‍ ഏഴുവരെയും രാമായണപാരായണം നടത്തും. കര്‍ക്കടകം 30-ന് രാവിലെ മുതല്‍ വൈകുന്നേരം വരെയും പാരായണം നടത്തും.



keywords:karkidakam-ramayana-masam

Post a Comment

0 Comments

Top Post Ad

Below Post Ad